പാലക്കാട്: കൊഴിഞ്ഞാംപാറയില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് കാണാതായ പതിനാലുകാരിയെ നാല് മാസം പ്രായമുള്ള കുഞ്ഞിനൊപ്പം മധുരയിലെ വാടക വീട്ടില്‍ നിന്നും ജില്ലാ ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി. കൂടെത്താമസിച്ച യുവാവിനായി തെരച്ചില്‍ തുടങ്ങിയെന്ന് ഡിവൈഎസ്പി സി ജോണ്‍ പറഞ്ഞു.

2019ല്‍ കൊഴിഞ്ഞാംപാറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് പെണ്‍കുട്ടിയെ കാണാതായത്. കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ബന്ധുക്കളില്‍ ചിലരുടെ അറിവോടെയാണ് പെണ്‍കുട്ടി യുവാവിനൊപ്പം വീട് വിട്ടിറങ്ങിയത് എന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം. പെണ്‍കുട്ടിക്ക് 14 വയസ്സുള്ളപ്പോഴാണ് വീട് വിട്ടിറങ്ങിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മധുരയില്‍ ഭാര്യഭര്‍ത്താക്കന്മാരായാണ് ഇവര്‍ കഴിഞ്ഞിരുന്നത്. നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞിനൊപ്പമാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഭര്‍ത്താവിന് വേണ്ടിയുള്ള തെരച്ചില്‍ തുടങ്ങിയതായി ക്രൈംബ്രാഞ്ച് അറിയിച്ചു.

കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തത് കൊണ്ട് ഗുരുതര കുറ്റകൃത്യമാണ് യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് വിലയിരുത്തല്‍. രക്ഷിതാക്കളുടെ പരാതിയില്‍ കുട്ടിയെ കണ്ടെത്താന്‍ ആദ്യം ലോക്കല്‍ പൊലീസിന് കഴിഞ്ഞില്ല. തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് കുട്ടിയെ കണ്ടെത്തിയതെന്ന് ക്രൈംബ്രാഞ്ച് പൊലീസ് പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക