കൊച്ചി: കൊച്ചിയിലെ ദേശീയപാതയില്‍ വന്‍ ഗതാതതക്കുരുക്ക് ഉണ്ടാക്കി കോണ്‍ഗ്രസ് സമരം. ഇന്ധന വില വര്‍ധനക്കെതിരേയാണ് െൈവറ്റില മുതല്‍ ഇടപ്പള്ളിവരെ 1500 വാഹനങ്ങള്‍ തടഞ്ഞിട്ട് കോണ്‍ഗ്രസ് സമരം നടത്തിയത്.മണിക്കൂറുകളോളം കുരുക്കില്‍ പെട്ടതോടെ നടന്‍ ജോജു ജോര്‍ജ് ഉള്‍പ്പെടെ നാട്ടുകാര്‍ കോണ്‍ഗ്രസ് നേതാക്കളോട് ക്ഷുഭിതരായി. ജനങ്ങളെ തടഞ്ഞിട്ടുള്ള സമരം തോന്നിയവാസമാണെന്ന് ജോജു പൊട്ടിത്തെറിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വലിയ വാക്കേറ്റമാണ് ജോജുവും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുണ്ടായത്. ആശുപത്രിയില്‍ പേകേണ്ട രോഗികള്‍ അടക്കം റോഡില്‍ കുടുങ്ങിയിട്ടുണ്ട്. പോലീസ് ഇടപെട്ടിട്ടും വാഹനങ്ങള്‍ കടത്തിവിടാന്‍ കോണ്‍ഗ്രസുകാര്‍ തയാറായില്ല. നടന്‍ ജോജുവിനെ പിന്നീട് പോലീസ് സ്ഥലത്തു നിന്നു മാറ്റുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക