പൂഞ്ഞാറിൽ മുസ്ലിം സംഘടനകളുടെ തീവ്ര നിലപാടിന് വഴങ്ങി സിപിഎം. പൂഞ്ഞാർ പള്ളിമുറ്റത്ത് വൈദികനെ ആക്രമിച്ച സംഭവത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പിൻവലിച്ചു എന്നാണ് റിപ്പോർട്ടുകൾ. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ തോമസ് ഐസക് ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായിട്ടാണ് മന്ത്രി വാസവൻ ഇടപെട്ട് എഫ്ഐആർ തിരുത്തി നിസ്സാര വകുപ്പുകൾ ചുമത്താൻ തീരുമാനിച്ചത് എന്നാണ് അറിയാൻ കഴിയുന്നത്.

നേരത്തെ തന്നെ പൂഞ്ഞാറിൽ വിഷയം വർഗീയവൽക്കരിക്കാൻ ക്രൈസ്തവർ ശ്രമിച്ചു എന്ന് സൂചിപ്പിക്കുന്ന തരത്തിൽ തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചിരുന്നു. രാവിലെ ഉണ്ടായ സംഭവത്തിൽ മനപ്പൂർവം പ്രകോപനം സൃഷ്ടിക്കാനാണ് പള്ളി മണിമുഴക്കി ആളെക്കൂട്ടിയത് എന്നാണ് തോമസ് ഐസക്ക് ആരോപിച്ചത്. സിഎഎ വിരുദ്ധ സമരവേദിയിൽ തോമസ് ഐസക്കിനെയും കെ ടി ജലീലിനെയും വേദിയിലിരുത്തി മുസ്ലിം പുരോഹിതൻ കേസുകൾ പിൻവലിച്ചില്ലെങ്കിൽ വോട്ടില്ല എന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂനപക്ഷ പ്രീണന നിലപാടുമായി സിപിഎം രംഗത്തെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈരാറ്റുപേട്ടയിലെ തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ചുള്ള എസ് പി യുടെ റിപ്പോർട്ടും പിൻവലിച്ചിട്ടുണ്ട്. മുസ്ലിം സംഘടനകൾ ഈ ഒരു നിലപാടും മുന്നോട്ടു വച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാൻ ഏതറ്റം വരെയും സിപിഎം പോകുമെന്നതിന് തെളിവാണ് ഇപ്പോഴത്തെ പുതിയ സംഭവവികാസങ്ങൾ. പള്ളി കോമ്പൗണ്ടിൽ വൈദികനെ ആക്രമിച്ച സംഭവം ആദ്യം മുതൽ തന്നെ നിസ്സാരവൽക്കരിക്കാനുള്ള ശ്രമവും സമ്മർദ്ദവും മുസ്ലിം സംഘടനകൾ ആദ്യം മുതൽക്കേ തുടങ്ങിയിരുന്നു. ആക്രമികളുടെ കൂട്ടത്തിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്നും ഹൈന്ദവ വിഭാഗത്തിൽ നിന്നുമുള്ള ആളുകളുണ്ട് എന്ന് പ്രചരണവും നടത്തിയിരുന്നു.

മുഖ്യമന്ത്രി ഈ വിഷയത്തിൽ ഇത്തരം കള്ളപ്രചരണങ്ങൾ തള്ളി പരസ്യപ്രസ്താവനയുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് മുസ്ലിം സംഘടനകൾ സമ്മർദ്ദം ശക്തിപ്പെടുത്തിയതും സ്ഥാനാർത്ഥിയെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയതും. എന്നാൽ വൈദികന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ക്രൈസ്തവ വികാരങ്ങളെ പാടെ തള്ളി കൊണ്ടാണ് ഇപ്പോൾ കോട്ടയത്ത് നിന്നുള്ള മന്ത്രിയായ വാസവനും, പ്രമുഖ ഘടകകക്ഷി നേതാവും കേരള കോൺഗ്രസ് ചെയർമാനുമായ ജോസ് കെ മാണിയും ഉൾപ്പെടെയുള്ളവർ മുന്നോട്ടുപോകുന്നത്.

കേരള കോൺഗ്രസ് നേതാവാണ് അക്രമി സംഘത്തിൽ ക്രൈസ്തവർ ഉൾപ്പെടെ ഉണ്ട് എന്ന കള്ള പ്രചരണത്തിന് തുടക്കം കുറിച്ചത്. പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കലും കേരള കോൺഗ്രസ് പ്രതിനിധിയാണ്. അതുകൊണ്ടുതന്നെ ഈരാറ്റുപേട്ടയിലെ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ക്രൈസ്തവ വികാരത്തെ പൂർണമായി തമസ്കരിച്ച രാഷ്ട്രീയ നീക്കങ്ങളാണ് ഇപ്പോൾ പോലീസിന്മേൽ സമ്മർദ്ദം ചെലുത്തി നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക