വഴിയരികില്‍ ഉപേക്ഷിച്ച സ്യൂട്ട്‌കേസില്‍ നഗ്നയായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഡല്‍ഹി – ജയ്പൂര്‍ ദേശീയപാതക്കു സമീപം ഇഫ്‌കോ ചൗക്കിലാണ് സ്യുട്ട്‌കേസിനുള്ളില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് സ്യൂട്ട്‌കേസ് വലിച്ചെറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം.

വലിയ സ്യൂട്ട്‌കേസ് കിടക്കുന്ന വിവരം ഓട്ടോ ഡ്രൈവറാണ് പോലീസിനെ അറിയിച്ചത്. തുടര്‍ന്ന് പോലീസ് എത്തി സ്യൂട്ട്‌കേസ് തുറന്നു പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ള യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൊല്ലപ്പെട്ട യുവതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക