ന്യൂഡല്‍ഹി: പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്ക്​ പിന്നാലെ ഇരുട്ടടിയായി പാചക വാതകത്തിനും കുത്തനെ വിലകൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനാണ്​ 265 രൂപ കൂട്ടിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിനു 2000 രൂപ കടന്നു. ചെന്നൈയില്‍ 2,133 രൂപയായി. കേരളത്തില്‍ 1994 രൂപയാണ് ഒരു സിലിണ്ടറിന്‍റെ വില. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.രാജ്യത്ത് ഇന്ന് ഇന്ധനവിലയും കൂട്ടിയിരുന്നു. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. കോഴിക്കോട് പെട്രോള്‍ വില 110 രൂപ 70 പൈസയും ഡീസലിന് 104 രൂപ 13 പൈസയുമായി.

തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാ​മ​ത്തെ ദി​ന​മാ​ണ് എ​ണ്ണ​ക്ക​മ്ബ​നി​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി.ഈ ​വ​ര്‍​ഷം ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍​ തി​ങ്ക​ളാ​ഴ്​​ച​ 11ാം മാ​സം പി​റ​ക്കു​േ​മ്ബാ​ള്‍ വ​രെ പെ​ട്രോ​ള്‍ ഒ​രു ലി​റ്റ​റി​ന്​ എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍ കൂ​ട്ടി​യ​ത്​ 25.83 രൂ​പ. ഡീ​സ​ലി​ന്​ വ​ര്‍​ധി​പ്പി​ച്ച​ത്​ 25.66 രൂ​പ​യും. ജ​നു​വ​രി ഒ​ന്നി​ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന്​​ 85.72 രൂ​പ​യാ​യി​രു​ന്നു.ഡീ​സ​ല്‍ വി​ല 79.65 രൂ​പ​യും. തി​ങ്ക​ളാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍​ 112.03, ഡീ​സ​ല്‍ 105.79 എ​ന്നീ നി​ര​ക്കി​ലേ​ക്കെ​ത്തി.​ ഇ​തോ​ടെ സം​സ്ഥാ​ന​ത്ത്​ 11 മാ​സം കൊ​ണ്ട് പെ​ട്രോ​ളി​ന്​​ 22.14 ശ​ത​മാ​നം വി​ല​കൂ​ടി. ഡീ​സ​ല്‍ 32.21 ശ​ത​മാ​ന​വും. തി​ങ്ക​ളാ​ഴ്​​ച എ​റ​ണാ​കു​ള​ത്ത്​ 110.16, 104.04, കോ​ഴി​ക്കോ​ട്​ 110.26, 104.16 എ​ന്നി​ങ്ങ​നെ​യാ​ണ്​ യ​ഥാ​ക്ര​മം പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക