
വയനാട് സ്വദേശികളായ രണ്ട് നഴ്സുമാർ അടക്കം അഞ്ച് പേർ സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. വയനാട് നടവയല്‍ നെയ്ക്കുപ്പ കാരിക്കൂട്ടത്തില്‍ ബൈജു നിസി ദമ്ബതികളുടെ മകള്‍ ടിന ബിജു(26), അമ്ബലവയല്‍ ഇളയിടത്തുമഠത്തില്‍ അഖില്‍ അലക്സ്(27) എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളി നഴ്സുമാർ.അപകടത്തില്‍ മരിച്ച മറ്റു മൂന്നുപേർ സൗദി പൗരന്മാരാണെന്നാണ് ലഭ്യമാകുന്ന വിവരം.
മദീനയിലെ കാർഡിയാക് സെന്ററില്‍ നിന്നും അല്‍ ഉല സന്ദർശനത്തിനായി പോവുന്നതിന് പോയ സംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തിയാണ് അപകടമുണ്ടായത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group