
എറണാകുളം ഇരുമ്ബനത്ത് 26-കാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്ബില്‍ സത്യന്റെ മകള്‍ എംഎസ് സംഗീത (26) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭർത്താവിന്റെ നിരന്തര പീഢനത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു എന്നാണ് പരാതി.
ഭർത്താവ് തിരുവാങ്കുളം സ്വദേശി അഭിലാഷ് നിരന്തരം പണം ആവശ്യപ്പെട്ട് സംഗീതയെ മർദിച്ചിരുന്നുവെന്ന് വീട്ടുകാർ ആരോപിക്കുന്നു. സംഗീത ജോലി ചെയ്യുന്ന സ്ഥലത്തെത്തി അഭിലാഷ് ബഹളമുണ്ടാക്കുമായിരുന്നു എന്നും മരിച്ചതിന്റെ തലേ ദിവസവും വീട്ടില്‍ വച്ച് യുവതിയെ മർദ്ദിച്ചതായും പരാതിയില്‍ പറയുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group