CrimeFlashKeralaKottayamNews

മുന്തിരി ജ്യൂസിൽ മയക്കു മരുന്ന് നൽകി പീഡിപ്പിച്ച ശേഷം നഗ്ന ദൃശ്യങ്ങൾ പകർത്തി; കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഫോട്ടോഗ്രാഫർ യുവതിയെ പീഡിപ്പിച്ചത് ഏഴുവർഷം: യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു.

കോട്ടയം: മുന്തിരി ജ്യൂസില്‍ മയക്കു മരുന്ന് നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. പുതുപ്പള്ളിയില്‍ നിന്നാണ് ഏഴു വര്‍ഷം നീണ്ട പീഡനത്തിന്റെ വിവരം പുറത്തുവരുന്നത്. യുവതിയെ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു എന്നതാണ് പരാതി. പുതുപ്പള്ളി എരമല്ലൂര്‍ കുന്നുംപുറത്ത് ജെലീഷ് ജനാര്‍ദ്ദനനെ(32) ആണ് പോലീസ് ക്രൂരമായ ലൈംഗിക പീഡനത്തിന് അറസ്റ്റ് ചെയ്തത്. കോട്ടയം ഈസ്റ്റ് പൊലീസ് ഇന്‍സ്പെക്ടര്‍ റിജോ പി ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.

സംഭവത്തെക്കുറിച്ച്‌ പോലീസ് പറയുന്നതിങ്ങനെ. ഏഴു വര്‍ഷം മുമ്ബാണ് പീഡനത്തിന്‍റെ തുടക്കം. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി മയക്കുമരുന്ന് മുന്തിരി ജ്യൂസില്‍ കലര്‍ത്തി നല്‍കുകയായിരുന്നു. തുടര്‍ന്ന് ബലാല്‍സംഗം ചെയ്തുവെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. പെണ്‍കുട്ടി അറിയാതെ അന്ന് ക്യാമറയില്‍ രംഗം പകര്‍ത്തിയിരുന്നതായും പിന്നീട് പെണ്‍കുട്ടിക്ക് മനസ്സിലായി. ഈ ദൃശ്യങ്ങള്‍ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് തുടര്‍ന്ന് പീഡിപ്പിച്ചത് എന്ന് പെണ്‍കുട്ടി കോട്ടയം ഈസ്റ്റ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഏഴുവര്‍ഷം നിരന്തരമായി പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

അടുത്തിടെ യുവതിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. എന്നാല്‍ ഈ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് പ്രതി ജെലീഷ് ജനാര്‍ദ്ദനന്‍ പെണ്‍കുട്ടിയെ സമീപിച്ചതോടെയാണ് സംഭവം പോലീസ് കേസിലേക്ക് മാറിയത്. വലിയ തോതിലുള്ള ഭീഷണിപ്പെടുത്തല്‍ ആണ് പ്രതിയുടെ ഭാഗത്തുനിന്ന് ഉണ്ടായത് എന്ന് പെണ്‍കുട്ടി കോട്ടയം ഈസ്റ്റ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പല വിവാഹാലോചനകളും മുടക്കാനും പ്രതിയായ ജെലീഷ് ജനാര്‍ദ്ദനന്‍ തയാറായെന്ന് പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറയുന്നു. ഇതോടെ പൊലീസിനെ സമീപിച്ചത് പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് കോട്ടയം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേക്ക് പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഫോട്ടോഗ്രാഫറാണ് പ്രതിയായ ജെലീഷ് ജനാര്‍ദ്ദനന്‍ എന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ക്ക് മറ്റേതെങ്കിലും പെണ്‍കുട്ടികളുമായി ബന്ധമുണ്ടോയെന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ ഇയാളുടെ ഭീഷണിയെ തുടര്‍ന്ന് ഏറെക്കാലമായി ഭയപ്പെട്ടു കഴിയുകയായിരുന്നു എന്ന പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഗത്യന്തരമില്ലാതെയാണ് ഒടുവില്‍ പരാതിയുമായി പെണ്‍കുട്ടി പോലീസിനെ സമീപിച്ചത്. പ്രതിയുടെ പക്കലുണ്ടായിരുന്ന ചിത്രങ്ങള്‍ പുറത്തു പോകുമോ എന്ന ഭയമായിരുന്നു ഇതുവരെയും പരാതി നല്‍കാതിരിക്കാന്‍ കാരണം. ജീവിതം തന്നെ അവസാനിപ്പിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഒടുവില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.

കോട്ടയം ജില്ലയില്‍ നിന്ന് നിരവധി പീഡന വാര്‍ത്തകളാണ് സമീപ ദിവസങ്ങളില്‍ പുറത്തുവന്നത്. ഏറെ കേസുകളും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളാണ്. കഴിഞ്ഞ ദിവസമാണ് രാമപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പ്രതികള്‍ അറസ്റ്റിലായത്. കഴിഞ്ഞാഴ്ച മുണ്ടക്കയത്തും രണ്ടു പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെയാണ് കോട്ടയം പുതുപ്പള്ളിയില്‍ നിന്ന് ഏഴു വര്‍ഷം നീണ്ട ലൈംഗിക പീഡനത്തിന്റെ പരാതി പുറത്തുവന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button