കോട്ടയം: യുഡിഎഫ് നേതാക്കള്‍ ആര്‍ച്ച്‌ ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവുമായി കൂടിക്കാഴ്ച നടത്തുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമാണ് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്‍റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്‍താവനയ്ക്ക് പിന്നാലെ ബിഷപ്പിന് പിന്തുണയുമായി ജോസഫ് പെരുന്തോട്ടം ലേഖനം എഴുതിയിരുന്നു. നാര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവനയെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ നിലപാട് അറിയിക്കാനും വിവാദങ്ങള്‍ അവസാനിപ്പിക്കാനുമുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്.

അതേസമയം പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിനെ കാണാന്‍ സുരേഷ് ​ഗോപി ബിഷപ്പ് ഹൗസിലെത്തി. നാര്‍കോട്ടിക്ക് ജിഹാദ് വിവാദത്തില്‍ ബിഷപ്പ് സഹായം തേടിയാല്‍ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തേ വ്യക്തമാക്കിയിരുന്നു. അങ്ങോട്ടു പോയി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നില്ല. നാര്‍ക്കോട്ടിക് ജിഹാദില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ വരട്ടെ. ഭൂരിപക്ഷ അഭിപ്രായത്തിനൊപ്പം നില്‍ക്കുമെന്നുമായിരുന്നു ദിവസങ്ങള്‍ക്ക് മുമ്ബ് സുരേഷ് ഗോപി പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബിഷപ്പ് ഹൗസില്‍ സുരേഷ് ഗോപി നേരിട്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക