
കോഴിക്കോട് കുണ്ടായിത്തോടില്‍ മകന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛന്‍ മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് ചികിത്സയിലിരിക്കെ മരിച്ചത്.മാര്‍ച്ച് 5ന് ആയിരുന്നു സംഭവം നടന്നത്.
മകന്‍ സനലിന്റെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഗിരീഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.അച്ഛനും മകനുമിടയില്‍ കുടുംബ പ്രശ്നങ്ങള്‍ നിലനിന്നിരുന്നതായി പൊലീസ് അറിയിച്ചു. പ്രതി സനലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group