
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് തീരുമാനിച്ചത് ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണെന്ന വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സെക്രട്ടറിയേറ്റില്‍ കരാര്‍ ഒപ്പിട്ടെങ്കിലും തീരുമാനം എടുത്തത് ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു. ക്ലിഫ് ഹൌസില്‍ മുഖ്യമന്ത്രി, കോണ്‍സല്‍ ജനറല്‍, ശിവശങ്കര്‍ എന്നിവര്‍ ഉണ്ടായിരുന്നു.
ലോക്കറില്‍ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന്‍ ഇടപാടില്‍ ലഭിച്ച കമ്മീഷന്‍ പണമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഈ വിവരങ്ങള്‍ താന്‍ സിബിഐയോട് പറഞ്ഞതായും 21 ന് ചോദ്യം ചെയ്യല്‍ തുടരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.