കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് തീരുമാനിച്ചത് ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവിലാണെന്ന വെളിപ്പെടുത്തലുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. സെക്രട്ടറിയേറ്റില്‍ കരാര്‍ ഒപ്പിട്ടെങ്കിലും തീരുമാനം എടുത്തത് ക്ലിഫ് ഹൗസില്‍ വെച്ചായിരുന്നു. ക്ലിഫ് ഹൌസില്‍ മുഖ്യമന്ത്രി, കോണ്‍സല്‍ ജനറല്‍, ശിവശങ്കര്‍ എന്നിവര്‍ ഉണ്ടായിരുന്നു.

ലോക്കറില്‍ ഉണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ് മിഷന്‍ ഇടപാടില്‍ ലഭിച്ച കമ്മീഷന്‍ പണമാണെന്നും സ്വപ്ന സുരേഷ് പറഞ്ഞു. ഈ വിവരങ്ങള്‍ താന്‍ സിബിഐയോട് പറഞ്ഞതായും 21 ന് ചോദ്യം ചെയ്യല്‍ തുടരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലൈഫ് മിഷന്‍ ഇടപാടിലെ കമ്മിഷന്‍ വിവരങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ഒരു ചര്‍ച്ചയിലാണ് തീരുമാനിച്ചത്. കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്‌ന മാധ്യമങ്ങളോട് വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക