പ്രണയിക്കുന്നവർക്ക് എല്ലാ ദിവസവും വാലന്റൈൻസ് ദിനമാണ്. എന്നാലും ഫെബ്രുവരി 14ന് സമ്മാനം നല്‍കി പങ്കാളികളെ ഞെട്ടിക്കുന്നവരാണ് പലരും.റഷ്യയില്‍ നിന്നുള്ള ഒരു യുവാവിന്റെ പ്രണയ സമ്മാനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്.
ഒരു കോടിയിലധികം വിലവരുന്ന ആഡംബര വാഹനമായ പോർഷെ മക്കാൻ ആണ് യുവാവ് ഭാര്യക്ക് സമ്മാനമായി നല്‍കിയത്. എന്നാല്‍, വിലകൂടിയ സമ്മാനം ഭാര്യ നിരസിക്കുകയായിരുന്നു. മോസ്കോയിലാണ് സംഭവം. സമ്മാനം വേണ്ടെന്ന് ഭാര്യ പറഞ്ഞതോടെ വാഹനം കുപ്പയില്‍ തള്ളിയാണ് യുവാവ് തന്റെ അമർഷം പ്രകടിപ്പിച്ചത്.
-->
ഭാര്യയുമായി ഉണ്ടായിരുന്ന പ്രശ്നം അവസാനിപ്പിക്കാൻ അനുനയത്തിന്റെ ഭാഗമായാണ് യുവാവ് കാർ സമ്മാനിച്ചത്. എന്നാല്‍ സമ്മാനം, അപമാനമായി തോന്നിയതുകൊണ്ടാണ് ഭാര്യ ഇത് നിരസിച്ചതെന്നാണ് വിവരം. ഇതിനു പിന്നാലെയാണ് യുവാവ് കാർ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ചത്.
12 ദിവസത്തോളം കാർ കുപ്പത്തൊട്ടിയില്‍ കിടന്നതായാണ് വിവരം. കാറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ഇനി കാർ എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് യുവാവ് പറഞ്ഞതായാണ് വിവരം. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാറിന്റെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക