
പാലക്കാട്ട് അടുത്തടുത്ത വീടുകളില്‍ വിദ്യാർത്ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.മുതലമടയിലാണ് വിദ്യാർത്ഥിനിയും യുവാവും തൂങ്ങിമരിച്ചത്.
മുതലമട സ്വദേശികളായ അർച്ചന , ഗിരീഷ് എന്നിവരെയാണ് രണ്ടിടങ്ങളിലായി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.മുതലമട പത്തിച്ചിറയിലെ സ്വന്തം വീട്ടിനുള്ളിലാണ് അർച്ചനയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുതലമട മിനുക്കംപാറയിലെ സ്വന്തം വീടിന് സമീപമാണ് ഗിരീഷിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മുതലമട സ്വദേശികളായ ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും പ്രണയത്തിലായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.