
അജിത്ത് കുമാര്‍ നായകനായ തുനിവും വിജയ് നായകനായ വാരിസും തമ്മിലുള്ള ബോക്സ്‌ഓഫീസ് പോരിന്‍റെ കണക്കുകളാണ് ഇപ്പോള്‍ സിനിമ ലോകത്തെ ചര്‍ച്ച. ഇരു ചിത്രങ്ങളും ഇറങ്ങി മൂന്ന് ദിവസം കഴിയുമ്ബോള്‍ ഏത് ചിത്രമാണ് കളക്ഷനില്‍ മുന്നില്‍ എന്ന് അറിയാനുള്ള ആകാംക്ഷ ചലച്ചിത്ര പ്രേമികളിലുണ്ട്. അതേ സമയം ഔദ്യോഗികമായി നിര്‍മ്മാതാക്കളോ വിതരണക്കാരോ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ടില്ലെങ്കിലും വിവിധ ബോക്സ് ഓഫീസ് അനലിസ്റ്റുകള്‍ കണക്കുകള്‍ പുറത്തുവിടുന്നുണ്ട്.
രമേഷ് ബാല, മനോബാല വിജയബാല എന്നിവരുടെ കണക്കുകള്‍ പ്രകാരം മൂന്ന് ദിവസങ്ങളിലും തുനിവ് വാരിസിനെക്കാള്‍ കളക്ഷന്‍ നേടിയെന്നാണ് വിവരം. മനോബാലയുടെ ട്വീറ്റ് പ്രകാരം മൂന്ന് ദിവസങ്ങളില്‍ തന്നെ തുനിവ് തമിഴ്നാട്ടില്‍ മാത്രം 50.97 കോടി കളക്ഷന്‍ നേടി. വെള്ളിയാഴ്ച തുനിവ് തമിഴ്നാട്ടില്‍ നേടിയത് 12.06 കോടിയാണ്. വരും ദിവസങ്ങള്‍ വാരാന്ത്യവും പൊങ്കലും ആയതിനാല്‍ കളക്ഷന്‍ കൂടാനാണ് സാധ്യത.