
ബർത്ത് ഡേ ആഘോഷത്തിനിടെ ഹൈഡ്രജൻ ബലൂണ്‍ പൊട്ടിത്തെറിച്ച് യുവതിയുടെ മുഖം പൊള്ളി. വിയറ്റ്നാമിലെ ഹനോയിയില്‍ നടന്ന ഒരു ജന്മദിനാഘോഷതിനിടെയാണ് അപ്രതീക്ഷിത അപകടം. കേക്കുമായി ഫോട്ടോയ്‌ക്ക് പോസ് ചെയ്യുന്നതിനിടെ ബലൂണ്‍ പൊട്ടിത്തെറിക്കുന്ന വീഡിയോ ബർത്ത് ഡേ ആഘോഷിച്ച യുവതി ജിയാങ് ഫാം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് .
ഫെബ്രുവരി 14 നായിരുന്നു സംഭവം. ഒരു റെസ്റ്റോറന്റില്‍ വച്ചായിരുന്നു പാർട്ടി. ഹാള്‍ നിരവധി ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. ബർത്ത്‌ഡേ ഫോട്ടോകള്‍ക്ക് പോസ് ചെയ്യാൻ ജിയാങ്ങും കുറച്ച് ബലൂണുകള്‍ വാങ്ങിയിരുന്നു. ഒരു കൈയില്‍ പിറന്നാള്‍ കേക്കും മറുകൈയില്‍ ബലൂണുകളുമായി അവള്‍ വേദിയില്‍ നിന്നു.