
ഭര്‍ത്താവിനെ ഭാര്യ കഴുത്തുഞെരിച്ചുകൊന്നു. ഇന്നലെ കടമ്ബഴിപ്പുറത്തെ വീട്ടിലാണ് പ്രഭാകരൻ നായര്‍ എന്നയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഭാര്യ ശാന്തകുമാരി കിണറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രഭാകരൻ നായര്‍ ദീര്‍ഘനാളുകളായി അല്‍ഷിമേഴ്സിന് ചികിത്സ തേടുന്നയാളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രഭാകരൻ നായര്‍ നിരന്തരം വീട്ടുകാരെ ഉപദ്രവിക്കുമായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്. അഞ്ചാം തീയതി രാത്രിയാണ് കൃത്യം നടന്നത്. അന്ന് ഭര്‍ത്താവുമായി തര്‍ക്കമുണ്ടായെന്നും തോര്‍ത്തുകൊണ്ട് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നും ശാന്തകുമാരി മൊഴി നല്‍കി.