
കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്ബുകള്‍ കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റുകള്‍ സജീവമാകുന്നു. എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് ലൈംഗിക തൊഴിലാളികള്‍ സജീവമാകുന്നത്. അവധി ദിവസങ്ങളില്‍ മറ്റു ജില്ലകളില്‍ നിന്നുപോലും അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടങ്ങളിലേക്ക് എത്തുന്നതായാണ് പ്രദേശവാസികളുടെ പരാതി.അവധി ദിനങ്ങളില്‍ എറണാകുളത്തെ ചില പ്രദേശങ്ങളില്‍ മലയാളികള്‍ക്ക് തനിച്ച് യാത്ര ചെയ്യാൻ പോലും പ്രയാസമാണെന്ന പരാതിയും ഉയരുന്നുണ്ട്.
ബംഗാളില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും ഉള്‍പ്പെടെ യുവതികളെ ഇവിടങ്ങളിലേക്ക് മാംസവ്യാപാരത്തിനായി എത്തിക്കുന്നുണ്ട് എന്നാണ് പ്രദേശവാസികള്‍ ആരോപിക്കുന്നത്. പരസ്യമായി തെരുവുകളില്‍ പുകയില കച്ചവടവും തകൃതിയാണ്. പലരും ലഹരി ഉപയോഗിച്ചാണ് പൊതുസ്ഥലങ്ങളില്‍ എത്തുന്നത്.