
ഹൈരാബാദിനെ ഞെട്ടിച്ച യുവതിയുടെ കൊലപാതകത്തില്‍ പ്രതിക്ക് തെളിവ് നശിപ്പിക്കാന്‍ പ്രചോദനമായത് മലയാള സിനിമ സൂക്ഷ്മദർശിനിയെന്ന് വെളിപ്പെടുത്തല്‍.മുന്‍ സൈനിക ഉദ്യോഗസ്ഥനായ ഗുരുമൂർത്തി ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബാണ് ഭാര്യ മാധവിയെ വെട്ടിക്കൊലപ്പെടുത്തുന്നത്. മാധവിയുടെ മൃതദേഹം വെട്ടിമുറിച്ച് പ്രഷർ കുക്കറില്‍ വേവിച്ച ശേഷം പ്രതി തടാകത്തില്‍ വലിച്ചെറിയുകയായിരുന്നു.
യുവതിയെ കാണാനില്ലെന്ന് കാട്ടി മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്ത് വരുന്നത്.പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിനും തെളിവ് നശിപ്പിക്കലിനും നെസ്രിയ – ബേസില്‍ ജോസഫ് ചിത്രം സൂക്മദർശിനിയില്‍ നിന്നും ആശയം ലഭിച്ചുവെന്ന് വെളിപ്പെടുത്തുന്നത്. 2020 ല്‍ സൈന്യത്തില്‍ നിന്ന് മടങ്ങിയെത്തിയ ഗുരുമൂർത്തി കാഞ്ചൻബാഗില്‍ സെക്യുരിറ്റി ഗാർഡായി ജോലി ചെയ്ത് വരുന്നതിന് ഇടയിലാണ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഇരുവർക്കും രണ്ട് മക്കളുണ്ട്.