IndiaNewsPolitics

ഇലക്ടറല്‍ ബോണ്ടിലൂടെ കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ബിജെപി നേടിയത് 1685 കോടി; 83 ശതമാനം വരുമാനവര്‍ധനവ്: വിശദമായ കണക്കുകൾ വാർത്തയോടൊപ്പം

വിവാദ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി 2023-24 സാമ്ബത്തിക വർഷം ഭരണകക്ഷിയായ ബി.ജെ.പിക്ക് ലഭിച്ചത് 1685.6 കോടി രൂപ.സാമ്ബത്തിക വർഷം ബി.ജെ.പിയുടെ ആകെ വരുമാനം 4340 കോടിയായി ഉയരുകയും ചെയ്തു. മുൻ സാമ്ബത്തിക വർഷം ഇത് 2360 കോടിയായിരുന്നു. 83 ശതമാനം വരുമാനവർധനവാണ് പാർട്ടിക്കുണ്ടായത്.

കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട പാർട്ടികളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് വരുമാനം സംബന്ധിച്ച വിവരങ്ങള്‍.2024 ഫെബ്രുവരി 15 വരെയാണ് പാർട്ടികള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സംഭാവന സ്വീകരിച്ചത്. ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടനാ വിരുദ്ധമെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി 2024 ഫെബ്രുവരി 15ന് ഇത് റദ്ദാക്കിയിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1) (എ) അനുച്ഛേദത്തിന്റെയും ലംഘനമാണെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും വ്യക്തമാക്കിയാണ് കോടതി വിധി പറഞ്ഞത്. ബോണ്ടുകള്‍ വാങ്ങിയവരുടെയും സ്വീകരിച്ച പാർട്ടികളുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

2023-24 സാമ്ബത്തിക വർഷത്തില്‍ കോണ്‍ഗ്രസിന്‍റെ വരുമാനം 170 ശതമാനമാണ് വർധിച്ചത്. മുൻ വർഷം 452 കോടിയായിരുന്നത് 2023-24ല്‍ 1225 കോടിയായി ഉയർന്നു. ഇതില്‍ 828 കോടി ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണ്. 2022-23ല്‍ 171 കോടിയായിരുന്നു ഇലക്ടറല്‍ ബോണ്ട് വഴി കോണ്‍ഗ്രസിന് കിട്ടിയിരുന്നത്. 384 ശതമാനത്തിന്‍റെ വർധനവുണ്ടായി.

മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 612.4 കോടിയാണ് 2023-24ല്‍ ഇലക്ടറല്‍ ബോണ്ടിലൂടെ കിട്ടിയത്. ബി.ആര്‍.എസ് -495.5 കോടി, ബി.ജെ.ഡി – 245.5 കോടി, ടി.ഡി.പി -174.1 കോടി, വൈ.ആര്‍.എസ് കോണ്‍ഗ്രസ് – 121.5 കോടി, ഡി.എം.കെ -60 കോടി, ജെ.എം.എം -11.5 കോടി, സിക്കിം ഡിമോക്രാറ്റിക് ഫ്രണ്ട് 5.5 കോടി എന്നിങ്ങനെയാണ് മറ്റ് പാർട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടിലൂടെ ലഭിച്ച വരുമാനം.

കോർപറേറ്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും സ്വന്തം വിലാസം വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികള്‍ക്ക് നല്‍കാവുന്ന സംഭാവനയാണ് ഇലക്ടറല്‍ ബോണ്ടുകള്‍. രാഷ്ട്രീയ പാർട്ടികള്‍ക്ക് സംഭാവന നല്‍കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തിരഞ്ഞെടുത്ത ശാഖകളില്‍ നിന്നും നിശ്ചിത തുകക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാം. ഏതൊരു ഇന്ത്യൻ പൗരനും സ്ഥാപനത്തിനും ഇതിലൂടെ എത്ര രൂപ വേണമെങ്കിലും സംഭാവന നല്‍കാനാവും. ആരാണ് പണം നല്‍കിയതെന്ന് പാർട്ടികള്‍ക്ക് വെളിപ്പെടുത്തേണ്ടതില്ല. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയത്.

ഇലക്ടറല്‍ ബോണ്ട് റദ്ദാക്കിയ ഭരണഘടനാ ബെഞ്ചിന്‌റെ ഫെബ്രുവരി 15ലെ വിധി ഭരണഘടനാവിരുദ്ധമാണെന്ന് ആരോപിച്ച്‌ സുപ്രീംകോടതിയില്‍ ഹരജി വന്നിരുന്നു. എന്നാല്‍, ഒക്ടോബറില്‍ സുപ്രീംകോടതി ഈ ഹരജി തള്ളുകയാണുണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button