AccidentMumbaiNews

മുംബൈ-ഗോവ ഹൈവേയിൽ 34 യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് അത്ഭുതകരമായി: വിശദാംശങ്ങൾ വായിക്കാം.

മുംബൈ: മുംബൈ-ഗോവ ഹൈവേയിൽ കൊളാടിൽ നിന്നും മാൽവാൻ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അഗ്നിക്കിരയായത്. രണ്ട് യാത്രക്കാർക്ക് പരിക്കേറ്റു ചികിത്സയിലാണ്.കഴിഞ്ഞ ദിവസം രാത്രി 11 45 മണിയോടെയാണ് സംഭവം.ളആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ബസും യാത്രക്കാരുടെ സാധനങ്ങളും പൂർണമായും കത്തിനശിച്ചതായി പോലീസ് അറിയിച്ചു.

തീപിടിത്തത്തെക്കുറിച്ച് അറിഞ്ഞയുടൻ ധതാവ് എംഐഡിസി, ദീപക് നൈട്രേറ്റ് കമ്പനി, കോലാട് റെസ്‌ക്യൂ ടീം, പോലീസ് എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി. ഡ്രൈവറും ക്ലീനറും ഉൾപ്പെടെ 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. സ്വകാര്യ ട്രാവൽസിൻ്റെ എസി സ്ലീപ്പർ കോച്ച് ബസ് മുംബൈയിലെ ജോഗേശ്വരിയിൽ നിന്ന് മാൽവനിലേക്ക് പോവുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ബസ് കോലാട് റെയിൽവേ പാലത്തിന് സമീപം എത്തിയപ്പോൾ പിന്നിൽ നിന്ന് വലിയ ശബ്ദം. ഡ്രൈവർ വാഹനം നിർത്തി പരിശോധിച്ചപ്പോഴാണ് ബസിൻ്റെ പിൻഭാഗത്ത് തീപിടിച്ചതായി കണ്ടെത്തിയത്. ഉടൻ തന്നെ യാത്രക്കാരെയെല്ലാം ഒഴിപ്പിച്ചു. അതിനുശേഷം തീ അതിവേഗം പടർന്നു,” കോലാഡ് പോലീസ് സ്റ്റേഷനിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button