KeralaNewsPolitics

വന നിയമഭേദഗതിയെ അംഗീകരിക്കാനാവില്ല എന്ന് കടുത്ത നിലപാടിൽ കേരള കോൺഗ്രസ് എം; മുഖ്യമന്ത്രിയെ നേരിൽകണ്ട് വിയോജിപ്പറിയിക്കാൻ ജോസ് കെ മാണി: ഇടതിൽ ഇടച്ചിൽ

വനനിയമ ഭേദഗതിയെ കേരള കോണ്‍ഗ്രസ് (എം) പിന്തുണയ്ക്കില്ല. അടുത്തദിവസം പ്രതിഷേധം നേരിട്ടറിയിക്കാന്‍ പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ കാണും.വനനിയമത്തിനെതിരേ കര്‍ഷകസംഘടനകള്‍ ശക്തമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ഇത്.

തുടര്‍ച്ചയായി വന്യജീവി ആക്രമണവും മരണങ്ങളും മലയോരമേഖലയില്‍ വലിയ രോഷമുണ്ടാക്കിയത് ഭരണത്തിലിരിക്കെ പാര്‍ട്ടിക്ക് ദോഷംചെയ്യുമെന്നാണ് അവരുടെ വിലയിരുത്തല്‍. വനനിയമ ഭേദഗതിക്കെതിരേ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി രൂക്ഷമായ ഭാഷയില്‍ പ്രതികരിക്കുകയുംചെയ്തു. 430 പഞ്ചായത്തുകളിലെ 1.30 കോടി കൃഷിക്കാരെ കുടിയിറക്കാനുള്ള നീക്കമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

ഒരുവിഭാഗം ഐ.എഫ്.എസ്. ഉദ്യോഗസ്ഥരുടെ ഗൂഢപദ്ധതിയാണ് ഇതിനുപിന്നിലെന്ന ആക്ഷേപമുന്നയിച്ച ജോസ് വനംവകുപ്പിനെതിരേ കടുത്ത ആക്രമണമാണ് നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button