ചടയമംഗലത്ത് കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. എംസി റോഡില്‍ ഇളവക്കോടാണ് അപകടം.
നിലമേല്‍ വെള്ളാപാറ ദീപു ഭവനില്‍ ശ്യാമള കുമാരിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മകൻ ദീപുവിനെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ശ്യാമള മരിച്ചത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
മറ്റൊരു വാഹനത്തെ മറികടന്നു വന്ന കാർ ആദ്യം സ്കൂട്ടറില്‍ ഇടിക്കുകയും തുടർന്ന് നിയന്ത്രണം വിട്ട് കെഎസ്‌ആർടിസി ബസിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. കോട്ടയത്തേക്ക് പോകുകയായിരുന്നു ബസ്.
രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ കാർ പൂർണമായും തകർന്നു. കാറിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

















