
സുരേഷ് ഗോപി പാർട്ടി പരിപാടിക്ക് എത്തിയവരെ അപമാനിച്ചെന്ന് ബി.ജെ.പി പ്രാദേശിക നേതാവിൻ്റെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചങ്ങനാശ്ശേരി മണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണൻ പായിപ്പാട് പ്രധാനമന്ത്രിക്കു പരാതി നല്‍കി.
വെളളിയാഴ്ച ചങ്ങനാശേരിയില്‍ നടന്ന പരിപാടിയില്‍ സുരേഷ് ഗോപി ഒരു മണിക്കൂർ നേരത്തെ എത്തിയിരുന്നെങ്കിലും വേദിയില്‍ ഇരിക്കാൻ കൂട്ടാക്കിയില്ലെന്നും കണ്ണൻ പായിപ്പാട് പറയുന്നു. നിവേദനം നല്‍കാൻ എത്തിയവരെ ‘ഞാൻ നിങ്ങളുടെ എംപി അല്ലെ’ന്ന് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും കണ്ണൻ ആരോപിക്കുന്നു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group