
ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് അകത്തേത്തറ ശബരി ആശ്രമത്തിലെ പരിപാടിക്കിടെയാണ് സംഭവം. സംഭവം ഉടൻതന്നെ ശ്രദ്ധയില്‍പ്പെട്ടതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തീയണയ്‌ക്കുകയായിരുന്നു. അതിനാല്‍ വൻ അപകടം ഒഴിവായി.
പരിപാടിക്കിടെ മഹാത്മാ ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്‌പങ്ങള്‍ അർപ്പിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന വിളക്കില്‍ നിന്നും കഴുത്തിലിട്ടിരുന്ന ഷാളില്‍ തീ പടരുകയായിരുന്നു. ഉടൻ തന്നെ സംഭവം സമീപത്തുണ്ടായിരുന്നുവരുടെ ശ്രദ്ധയില്‍പ്പെട്ടു. അതിനാലാണ് വലിയ അപകടം ഒഴിവായത്.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group