AccidentCrimeFlashKeralaNews

കൊല്ലത്ത് സ്കൂട്ടർ യാത്രികയെ കാർ ഇടിച്ചു കൊലപ്പെടുത്തിയ സംഭവം: പ്രതികളായ അജ്മലും ഡോക്ടർ ശ്രീക്കുട്ടിയും റിമാൻഡിൽ; കേസ് മനപ്പൂർവമുള്ള നരഹത്ത്യക്ക്

കൊല്ലംംമൈനാഗപ്പള്ളിയില്‍ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചിട്ട് കാർ കയറ്റി കൊലപ്പെടുത്തിയ കേസില്‍ പ്രതി അജ്മലിന്‍റെയും സുഹൃത്ത് ഡോക്ടർ ശ്രീക്കുട്ടിയുടേയും റിമാൻ‍ഡ് ചെയത് ജയിലിലടച്ചു. മനഃപൂര്‍വ്വമായ നരഹത്യക്കാണ് കേസ്. വാഹനം മുന്നോട്ട് എടുക്കരുതെന്ന് കേണപേക്ഷിച്ചിട്ടും കാറ് കയറ്റി ഇറക്കിയെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞു.

ഓണവും നബിദിനവും ഒക്കെയായി വീടിനടുത്തെ കടയില്‍ സാധനങ്ങള്‍ വാങ്ങാനിറങ്ങിയതായിരുന്നു അടുത്ത ബന്ധുക്കളായ കുഞ്ഞിമോളും ഫൗസിയയും. സ്കൂട്ടറില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ കാറ് ഇരുവരേയും ഇടിച്ച്‌ തെറിച്ചിപ്പത്. ഇടിയുടെ ആഘാതത്തില്‍ ബോണറ്റില്‍ തട്ടിത്തെറിച്ച്‌ കാറിനടിയിലേക്ക് കുഞ്‍ഞുമോള്‍ വീണു. കാറ് മുന്നോട്ട് എടുക്കരുതേ എന്ന് കണ്ടുനിന്നവരെല്ലാം കേണ് പറഞ്ഞിട്ടും കേട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

പലരേയും ഇടിച്ച്‌ തെറിപ്പിച്ചാണ് കാറ് മുന്നോട്ട് പാഞ്ഞത്. മറ്റൊരു കാറിനെ ഇടിച്ചിടുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ഒരു യുവാവിന് ഗുരുതര പരിക്കുണ്ട്. പിന്നീട് ഏഴ് കിലോമീറ്റർ അപ്പുറം ഒരു മതിലില്‍ ഇടിച്ചാണ് കാറ് നിന്നത്. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ ഡോക്ടര്‍ ശ്രീക്കുട്ടിയെ നാട്ടുകാര്‍ പൊലീസിന് കൈമാറി. സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ട് ഒളിവില്‍ പോയ അജ്മലിനെ കൊല്ലം പതാരത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.ചന്ദനമോഷണം അടക്കം എട്ട് കേസില്‍ പ്രതിയാണ് അജ്മല്‍.

മൂന്ന് മാസം മുൻപ് സ്വകാര്യ ആശുപത്രിയിലെ ഓപിയില്‍ നിന്ന് തുടങ്ങിയ പരിചയമാണ് ഡോക്ടറുമായുള്ളത്. ഒരു സുഹൃത്തിന്‍റെ വീട്ടിലെത്തിയും അതേ സുഹൃത്തുമായി മറ്റൊരിടത്തിരുന്നും മദ്യപിച്ച ശേഷമാണ് ഇരുവരും കാറെടുത്തതും അപകടമുണ്ടാക്കിയതും. ശ്രീക്കുട്ടിയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രി പുറത്താക്കി

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button