
മാസങ്ങള്‍ നീണ്ട ചർച്ചകള്‍ക്കും ഒത്തുതീർപ്പുകള്‍ക്കും ഒടുവില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനം പ്രഖ്യാപിച്ച് അമേരിക്കൻ കാർ നിർമാതാക്കളായ ഫോർഡ്. തമിഴ്നാട്ടിലെ നിർമാണ പ്ലാന്റിന്റെ പ്രവർത്തനം പുനഃരാരംഭിക്കാൻ താത്പര്യം അറിയിച്ച് തമിഴ്നാട് സർക്കാറിന് കമ്ബനി കത്തുനല്‍കി. അമേരിക്കൻ സന്ദർശനത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, ഫോർഡ് അധികൃതരുമായി ചർച്ച നടത്തിയിരുന്നു.
തന്ത്രപ്രധാനമായ നീക്കം എന്നാണ് പുതിയ പദ്ധതിയെ ഫോർഡ് വിശേഷിപ്പിച്ചത്. വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനുള്ള ഉത്പാദനം ലക്ഷ്യമിട്ട് ചെന്നൈയിലെ പ്ലാന്റ് പുനർസജ്ജീകരിക്കാനാണ് ആലോചിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. പ്ലാന്റിന്റെ കാര്യത്തില്‍ പല സാധ്യതകള്‍ പരിഗണിച്ചിരുന്നുവെന്നും തമിഴ്നാട് സർക്കാർ തുടർന്നുവരുന്ന പിന്തുണയ്ക്ക് ഏറെ നന്ദിയുണ്ടെന്നും ഫോർഡ് ഇന്റർനാഷണ്‍ല്‍ മാർക്കറ്റ്സ് ഗ്രൂപ്പ് പ്രസിഡന്റ് കേ ഹാർട്ട് പറഞ്ഞിരുന്നു. ഷിക്കാഗോയില്‍ സ്റ്റാലിനുമായി നടത്തിയ ചർച്ചയിലും അദ്ദേഹം പങ്കെടുത്തിരുന്നു.