
സംസ്ഥാനത്ത് വീണ്ടും സ്കൂള്‍ ഉച്ചഭക്ഷണ പ്രതിസന്ധി. സർക്കാർ രണ്ട് മാസത്തെ തുക കുടിശിക വരുത്തിയതോടെയാണ് സ്കൂളുകളിലെ ഉച്ചഭക്ഷണം, പാല്‍, മുട്ട വിതരണം വീണ്ടും പ്രതിസന്ധിയിലായത്. ജൂണ്‍ മാസത്തില്‍ ഉച്ചഭക്ഷണത്തിനും മുട്ട, പാല്‍ എന്നിവയ്‌ക്കും ചെലവായ തുക ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് നല്‍കിയിരുന്നു. എന്നാല്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തുക ഇതുവരെയും അനുവദിച്ചിട്ടില്ല.
മിക്ക സ്കൂളുകളിലും പ്രഥമാദ്ധ്യാപകരാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. കയ്യിലെ കാശ് ചെലവിട്ട് ഉച്ചഭക്ഷണം നല്‍കുന്നത് വൻ സാമ്ബത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നതെന്ന് അദ്ധ്യാപകർ പറയുന്നു. സർക്കാർ എത്രയും വേഗം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രഥമാദ്ധ്യാപകരുടെ സംഘടന രംഗത്തിറങ്ങിയിട്ടുണ്ട്. അഡ്വാൻസായി പണം അനുവദിക്കണമെന്ന വാഗ്ദാനം പാലിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.