FlashIndiaInternationalNews

അന്താരാഷ്ട്ര ക്രിക്കറ്റിനെ നയിക്കാൻ ജയ് ഷാ; ഐസിസി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത് എതിരില്ലാതെ: വിശദമായി വായിക്കാം

അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി യുടെ പുതിയ ചെയർമാനായി ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായെ തിരഞ്ഞെടുത്തു. ഇത് സംബന്ധിച്ച്‌ ഐ.സി.സി ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കി. എതിരില്ലാതെയാണ് ജയ് ഷാ തിരഞ്ഞെടുക്കപ്പെട്ടത്. 2024-ഡിസംബർ ഒന്ന് മുതലാണ് ജയ് ഷാ ചെയർമാനായി ചുമതലയേല്‍ക്കുക.

ചെയർമാനായ ഗ്രഗ് ബാർക്ലേയുടെ പകരക്കാരനായിട്ടാണ് ജയ് ഷായെത്തുക. രണ്ട് വട്ടം ഐ.സി.സി ചെയർമാനായ ബാർക്ലേ ഇനി ചെയർമാൻ സ്ഥാനത്തേക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ കാലാവധി നവംബറില്‍ അവസാനിക്കും. 2020-ല്‍ ഐ.സി.സിയുടെ തലപ്പത്തെത്തിയ ബാർക്ലേ 2022-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

നിലവില്‍ ബി.സി.സി.ഐ സെക്രട്ടറിയായ ജയ്ഷായ്ക്ക് ഒരു വർഷം കൂടി കാലാവധിയുണ്ട്. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയർമാനായി ജയ്ഷാ മാറി. ജഗ്മോഹൻ ഡാല്‍മിയ, ശരദ് പവാർ, എൻ. ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് ഇതിന് മുമ്ബ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകൻ കൂടിയായ ജയ്ഷാ ഐ.സി.സി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്.

ആഗോളതലത്തില്‍ ക്രിക്കറ്റിന്റെ ജനപ്രിയത ഉയർത്താൻ ശ്രമിക്കുമെന്നും 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്ബിക്സില്‍ ഉള്‍പ്പെടുത്തിയത് ക്രിക്കറ്റിന്റെ വളർച്ചയിലെ സുപ്രധാന ഘട്ടമാണെന്നും ജയ് ഷാ പ്രതികരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button