
റോഡ് അപകടത്തിൽപ്പെട്ട ഒൻപത് മാസം ഗർഭിണിയായിരുന്ന യുവതി റോഡിൽ തന്നെ പ്രസവിച്ചു. ഏതാനും നിമിഷനേരത്തേക്ക് പരസ്പരം കണ്ട അമ്മയും കുഞ്ഞും ഉടനടി മരണത്തിന് കീഴടങ്ങുന്ന ദാരുണ സംഭവം ഉണ്ടായത് കർണാടകയിലാണ്. ഒൻപത് മാസം ഗർഭിണിയായിരുന്ന സിഞ്ചനയ്‌ക്ക് ബെംഗളൂരു നെലമംഗല മേഖലയില്‍ ഉണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത് . ശിവഗഞ്ചിലെ ക്ഷേത്രത്തില്‍ ദർശനം കഴിഞ്ഞ് ഭർത്താവിനൊപ്പം സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സിഞ്ചന.
മുന്നില്‍ പോയ ബസ് പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ സിഞ്ചനയുടെ ഭർത്താവും പെട്ടെന്ന് ബ്രേക്ക് ചെയ്ത് സ്കൂട്ടർ നിർത്തി. എന്നാല്‍ തൊട്ട് പിന്നാലെ മണല്‍ കയറ്റി വന്ന ട്രക്ക് ഇവരുടെ സ്കൂട്ടറിനെ ശക്തിയായി ഇടിച്ചു തെറിപ്പിയ്‌ക്കുകയായിരുന്നു. റോഡില്‍ വീണ സഞ്ചന ട്രക്കിനടിയില്‍പ്പെട്ടു .