
കഴിഞ്ഞ ദിവസം 77-ാമത് ലൊകാർണോ ഫിലിം ഫെസ്റ്റിവലിന്‍റെ ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡായ കരിയർ ലെപ്പാർഡ് നല്‍കി ആദരിക്കപ്പെടുന്ന ആദ്യ ഇന്ത്യൻ സെലിബ്രിറ്റിയായി ഷാരൂഖ് ഖാൻ മാറി. എന്നാല്‍ അവിടെ റെഡ് കാര്‍പ്പറ്റിൽ വച്ച് താരം ചെയ്യ്ത ഒരു പ്രവർത്തിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ശനിയാഴ്ച ലൊകാർണോ ഫിലിം ഫെസ്റ്റിവല്‍ റെഡ് കാർപെറ്റില്‍ ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്യുന്നതിനിടെ സമീപത്ത് നിന്നിരുന്ന പ്രായത്തിൽ മുതിർന്ന ഒരു വ്യക്തിയെ ഷാരൂഖ് തള്ളി നീക്കുന്ന രീതിയിലുള്ള വീഡിയോയാണ് വൈറലായത്. റെഡ് കാര്‍പ്പറ്റിന്‍റെ ഒരു വശത്ത് ഫോട്ടോഗ്രാഫര്‍ക്കൊപ്പം നില്‍ക്കുന്ന വയസുള്ള വ്യക്തിയെയാണ് ഷാരൂഖ് തള്ളിയത്. എന്തായാലും ഈ വീഡിയോ വൈറലാകുകയും താരം ഏറെ വിമര്‍ശനം നേരിടുകയുമാണ്.