FlashKeralaNewsPolitics

ഗുരുതര നിയമ ലംഘനത്തിന് പിടിയിലായ വിവാദ യൂട്യൂബർ സഞ്ചു ടെക്കി സർക്കാർ സ്കൂളിലെ പരിപാടിയിൽ മുഖ്യാതിഥി; സംഘാടകൻ സിപിഎം നേതാവായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം: വിശദാംശങ്ങൾ വായിക്കാം

റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട യൂട്യൂബർ സഞ്ജു ടെക്കി സർക്കാർ സ്‌കൂളിലെ ചടങ്ങിന് മുഖ്യാതിഥി. സിപിഎം നേതാവായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമാണ് പരിപാടിയുടെ സംഘാടകൻ. മണ്ണഞ്ചേരി ജിഎച്ച്‌എസിലെ സ്റ്റുഡന്റ് മാഗസീൻ പ്രകാശനത്തിനാണ് സോഷ്യല്‍ മീഡിയ ഇൻഫ്ളൂവൻസർ എന്ന വിശേഷണത്തോടെ സഞ്ജു ടെക്കിയെ മുഖ്യാതിഥിയാക്കിയത്. പരിപാടിയുടെ നോട്ടീസിലും പോസ്റ്ററിലും സഞ്ജുവിന്റെ പേര് നല്‍കിയിട്ടുണ്ട്.

ഓടുന്ന കാറില്‍ സ്വിമ്മിംഗ് പൂള്‍ നിർമ്മിച്ചതിനെത്തുടർന്ന് സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസൻസ് അടുത്തിടെയാണ് എംവിഡി റദ്ദാക്കിയത്. ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ ഗുരുതരപരാമാർശങ്ങളാണ് എംവിഡി നടത്തിയത്. സഞ്ജു സ്ഥിരം കുറ്റക്കാരനാണെന്നും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്നും പറയുന്നുണ്ട്. ഇയാള്‍ വാഹനമോടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും പൊതുസമൂഹത്തിലെ എല്ലാ മര്യാദകളും ലംഘിച്ചുവെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച്‌ യാത്ര ചെയ്തത് അറിവില്ലായ്മ കൊണ്ടാണെന്നും വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് ഗതാഗത നിയമലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസിന് സഞ്ജു വിശദീകരണം നല്‍കിയിരുന്നു. കൂടുതല്‍ കടുത്ത നടപടിയിലേയ്ക്ക് കടക്കരുതെന്നും യുട്യൂബർ അഭ്യർത്ഥിച്ചിരുന്നു. സ്വിമ്മിംഗ് പൂള്‍ ഒരുക്കി യാത്രചെയ്ത സംഭവത്തില്‍ സഞ്ജു ടെക്കിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ മണ്ണഞ്ചേരി പൊലീസും കേസെടുത്തിരുന്നു.

ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർ ടി ഒ ആർ രമണന്റെ പരാതിയിലായിരുന്നു നടപടി. സഞ്ജു ഒന്നാംപ്രതിയും കാറോടിച്ച അവലൂക്കുന്ന് സ്വദേശി സൂര്യനാരായണൻ രണ്ടാം പ്രതിയുമാണ്. ഇവർക്കൊപ്പം യാത്ര ചെയ്ത ആലപ്പുഴ സ്വദേശികളായ സ്റ്റാൻലിൻ ക്രിസ്റ്റഫർ (28), ജി.അഭിലാഷ് (29) എന്നിവരാണ് മറ്റു പ്രതികള്‍. അശ്രദ്ധമായി പൊതുനിരത്തില്‍ വാഹനമോടിക്കുക, മനുഷ്യജീവന് അപകടമുണ്ടാക്കുക, പൊതുജനസുരക്ഷയ്ക്ക് വിഘാതമുണ്ടാക്കുക തുടങ്ങിയവയാണ് കുറ്റങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button