FlashGalleryIndiaNews

ഡൽഹിയിലെ വെള്ളക്കെട്ട്: വീടിനുള്ളിൽ വെള്ളം കയറിയെന്നും ഫർണിച്ചറും കാർപെറ്റ് മടക്കം പലതും നശിച്ചു എന്നും തിരുവനന്തപുരം എംപി ശശി തരൂർ; തരൂർ പങ്കുവച്ച വീഡിയോ ദൃശ്യങ്ങൾ കാണാം.

ഡല്‍ഹിയില്‍ പെയ്ത കനത്തമഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടില്‍ കുടുങ്ങി തിരുവനന്തപുരം എം.പി. ശശി തരൂരും. അദ്ദേഹത്തിന്റെ ഡല്‍ഹി ല്യുട്ടിൻസിലെ വസതിയിലും വെള്ളം കയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമമായ എക്സില്‍ തരൂർ പങ്കുവെച്ചിട്ടുണ്ട്.

ad 1

രാവിലെ എഴുന്നേറ്റപ്പോള്‍ വീടിന്റെ അകം മുഴുവനും വെള്ളം കയറിയിരുന്നെന്നും കാർപ്പറ്റ്, വീട്ടുപകരണങ്ങള്‍ അങ്ങനെ തറയിലുണ്ടായിരുന്ന മുഴുവൻ വസ്തുക്കളും നശിച്ചെന്നും തരൂർ പറയുന്നു. സമീപപ്രദേശത്തും വെള്ളം നിറഞ്ഞിരുന്നതിനാല്‍ പുറത്തേക്ക് ഒഴുകാൻ മാർഗമില്ലായിരുന്നു. ആളുകള്‍ക്ക് വൈദ്യുതാഘാതം ഏല്‍ക്കാതിരിക്കാനുള്ള മുൻകരുതലായി രാവിലെ ആറുമണിയോടെ വൈദ്യുതിബന്ധം അധികൃതർ വിച്ഛേദിച്ചിരുന്നു. ബോട്ട് ഇല്ലാതെ പാർലമെന്റിലേക്ക് എത്തിപ്പെടാനായേക്കില്ലെന്ന് പാർലമെന്റിലെ സഹപ്രവർത്തകർക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നഗര അധികൃതർ റോഡില്‍നിന്ന് വെള്ളം പമ്ബ് ചെയ്ത് പുറത്തേക്ക് കളഞ്ഞതിനാല്‍ കൃത്യസമയത്ത് പാർലമെന്റില്‍ എത്തിച്ചേരാൻ കഴിഞ്ഞെന്നും തരൂർ എക്സിലെ കുറിപ്പില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

വെള്ളിയാഴ്ച പെയ്ത കനത്തമഴയെ തുടർന്ന് വലിയ ദുരിതമാണ് ഡല്‍ഹി നിവാസികള്‍ നേരിടുന്നത്. നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലാവുകയും വലിയ ഗതാഗതക്കുരുക്കിന് വഴിവെക്കുകയും ചെയ്തിരുന്നു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button