CinemaCrimeFlashKeralaNews

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിൻറെ ലൊക്കേഷനിൽ വച്ച് സഹ സംവിധായകൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കി: പരാതിയുമായി യുവനടി രംഗത്ത്; പ്രതിയെ പോലീസിൽ നിന്ന് സംരക്ഷിക്കുന്നത് സിപിഎം പ്രാദേശിക നേതാവെന്നും ആരോപണമുയരുന്നു; വിശദാംശങ്ങൾ വായിക്കാം.

പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാല്‍ ചിത്രം ബ്രോ ഡാഡിയുടെ സെറ്റില്‍ വച്ച്‌ പീഡനത്തിനിരയായതായി യുവനടി. സഹസംവിധായകനായ മൻസൂർ റഷീദിനെതിരെയാണ് പരാതി. ബലാത്സംഗം ചെയ്ത് ദൃശ്യങ്ങളും പകർത്തിയെന്ന കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്യാൻ ഹൈദരാബാദ് പോലീസ് ഓച്ചിറയില്‍ എത്തിയെങ്കിലും സിപിഎം നേതാവ് ഇടപെട്ട് മൻസൂറിനെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.

ad 1

ഹൈദരാബാദിലെ ബ്രോ ഡാഡിയുടെ സെറ്റില്‍ മയക്കുമരുന്ന് കലർത്തിയ പാനീയവും ചോക്ലേറ്റും നല്‍കി മയക്കിയാണ് ബലാത്സംഗത്തിനിരയാക്കിയത്. ഏഴ് മണിക്കൂറിന് ശേഷം ബോധം വന്നപ്പോഴാണ് ലൈംഗികപീഡനത്തിനിരയാക്കിയതെന്ന് വ്യക്തമായത്. പിന്നാലെ റഷീദ് മലയാളി കൂടിയായ നടിയ്ക്ക് നഗ്നചിത്രങ്ങള്‍ അയച്ചുകൊടുത്ത് പണം ആവശ്യപ്പെട്ടു. ഭയപ്പെട്ട് സംഭവം ആരോടും പറഞ്ഞിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ആറര ലക്ഷം രൂപയാണ് സഹസംവിധായകനെന്ന് പറഞ്ഞ ഇയാള്‍ നടിയില്‍ നിന്ന് തട്ടിയത്. ഭീഷണി കൂടിയതോടെ യുവതി കുടുംബത്തെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ കേസെടുത്ത തെലങ്കാന പോലീസ് ഇയാളെ പിടികൂടാനായി കേരളത്തിലെത്തിയെങ്കിലും സിപിഎം പാർട്ടി ലോക്കല്‍ സെക്രട്ടറി ഓച്ചിറ കുഞ്ഞി ചന്തു പ്രതിയെ ഒളിപ്പിച്ചുവെന്നും ആരോപണം ഉയരുന്നുണ്ട്.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button