FlashKeralaNewsPolitics

നീറ്റ് പരീക്ഷയെ വെല്ലുന്ന ഗ്രേസ് മാർ തട്ടിപ്പ് കേരള സർവ്വകലാശാലയിൽ? സർവകലാശാല കലോത്സവത്തിലെ ഗ്രൂപ്പ് മത്സരങ്ങളിൽ കൂടുതൽ വിജയികളെ പ്രഖ്യാപിച്ച് 800 ഓളം പേർക്ക് ഗ്രേസ്മാർക്ക് അവകാശം സൃഷ്ടിച്ചെടുത്തു; ക്രമക്കേട് സംശയിച്ച് മാർക്ക് അനുവദിക്കാൻ വിസമ്മതിച്ച് വൈസ് ചാൻസിലർ; പിന്നിൽ എസ്എഫ്ഐ നേതൃത്വം നൽകുന്ന സർവ്വകലാശാല യൂണിയൻ; വിശദാംശങ്ങൾ വായിക്കാം.

മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയില്‍ വെറുതേ മാർക്ക് നല്‍കിയതിലൂടെ 67 പേർക്ക് ഒന്നാം റാങ്ക് കിട്ടിയത് ദേശീയ തലത്തില്‍ വൻ വിവാദമായിരിക്കെ, അതിനേക്കാള്‍ വലിയ ഗ്രേസ് മാർക്ക് തട്ടിപ്പ് കേരളത്തില്‍. കേരള സർവകലാശാലയിലെ കലോത്സവത്തില്‍ ഗ്രൂപ്പ് ഇനങ്ങളില്‍ മത്സരിച്ചവർക്ക് കൂട്ടത്തോടെ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നല്‍കി ഗ്രേസ് മാർക്കിന് അർഹരാക്കിയതില്‍ വൻ തട്ടിപ്പ് നടത്തി. ക്രമക്കേട് ബോദ്ധ്യമായതിനെത്തുടർന്ന് ഗ്രേസ് മാർക്ക് അംഗീകരിക്കാൻ വൈസ്ചാൻസലർ വിസമ്മതിച്ചു.

ad 1

കൂട്ട ഗ്രേസ് മാർക്ക് വന്നതോടെ 800 പേരാണ് ഗുണഭോക്താക്കള്‍. ഓരോ വിദ്യാർത്ഥികള്‍ക്കും പരമാവധി 60 മാർക്ക് വരെ ഗ്രേസ് മാർക്കായി ലഭിക്കുമെന്നതാണ് ആകർഷണം. കഴിഞ്ഞ അക്കാഡമിക് വർഷം നടന്ന സർവകലാശാല യുവജനോത്സവത്തില്‍ വിജയിച്ചവർക്ക് ഗ്രേസ് മാർക്ക് നല്‍കുന്നതില്‍ തീരുമാനമെടുക്കുന്നതാണ് വൻ വിവാദത്തിലായത്. അവസാന സെമസ്റ്റർ ബിരുദ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികള്‍ക്ക് ഗ്രേസ് മാർക്ക് കൂടി ഉള്‍പ്പെടുത്തിയാണ് മുൻകാലങ്ങളില്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കാറുള്ളത്. എന്നാല്‍ ഗ്രേസ് മാർക്കിന് അർഹരായവരുടെ പട്ടിക വൈസ് ചാൻസിലർ അംഗീകരിക്കാൻ വിസമ്മതിച്ചതിനാല്‍ അതില്ലാതെയാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഗ്രൂപ്പ് മത്സരങ്ങളില്‍ കൂടുതല്‍ പേർ ഒന്നാംസ്ഥാനം നേടിയതായി പ്രഖ്യാപിച്ചാണ് ഗ്രേസ് മാർക്കിന് അർഹരായവരുടെ പട്ടിക സ്റ്റുഡന്റസ് വെല്‍ഫയർ ഡയറക്ടർ തയാറാക്കിയത്. 10 മുതല്‍ 12 പേർ വരെ ഉള്‍പ്പെടുന്ന ഗ്രൂപ്പ്‌ മത്സര വിജയികള്‍ക്ക് ഓരോ പേപ്പറിനും ആറുശതമാനം മാർക്ക്‌ അധികമായി ലഭിക്കും. അതുകൊണ്ട് ഗ്രൂപ്പ് മത്സരങ്ങളില്‍ കൂടുതല്‍ പേർക്ക് ഒന്നാംസ്ഥാനവും രണ്ടാംസ്ഥാനവും നല്‍കിയാണ് വിജയികളുടെ പട്ടിക തയാറാക്കിയത്.

ad 3

വഞ്ചിപ്പാട്ട്, കോല്‍ക്കളി, ദഫ്‌മുട്ട്, ഒപ്പന, വൃന്ദവാദ്യം, സമൂഹഗാനം, മാർഗംകളി എന്നിവയില്‍ പങ്കെടുത്ത എഴുപതോളം ടീമുകള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നല്‍കിയതിലൂടെ 800ഓളം വിദ്യാർത്ഥികള്‍ ഗ്രേസ് മാർക്കിന് അർഹരായി. ഓരോ വിദ്യാർത്ഥികള്‍ക്കും പരമാവധി 60 മാർക്ക് വരെ ഗ്രേസ് മാർക്കായി ലഭിക്കുമെന്നതില്‍ പന്തികേട് കണ്ടെത്തിയതിനാലാണ് വി.സി മാർക്ക്‌ അംഗീകരിക്കാത്തത്. എന്നാല്‍ ഒറ്റയ്ക്കുള്ള മത്സരങ്ങളില്‍ തിരിമറി നടന്നതായി ആക്ഷേപമില്ല. ഓരോ സ്ഥാനത്തിനും ഒന്നില്‍ കൂടുതല്‍ പേർ അർഹത നേടിയിട്ടില്ല.

ad 5

ഒറ്റയ്ക്കുള്ള മത്സരങ്ങളില്‍ വിജയികളായവർക്ക് ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന് സിൻഡിക്കേറ്റ് ചർച്ച ചെയ്തെങ്കിലും അവർക്ക് മാത്രമായി മാർക്ക് അനുവദിക്കാൻ സിൻഡിക്കേറ്റ് വിമുഖത പ്രകടിപ്പിച്ചതിനാല്‍ തീരുമാനമെടുക്കുന്നത് സിൻഡിക്കേറ്റ് മാറ്റിവച്ചിരിക്കുകയാണ്. അർഹതയുണ്ടായിട്ടും ഗ്രേസ് മാർക്ക് ലഭിക്കാത്തത് തുടർപഠനത്തിനുള്ള പ്രവേശനത്തെ ബാധിക്കുമെന്ന് ആക്ഷേപമുണ്ട്. സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും നടക്കുന്ന യുവജനോത്സവത്തില്‍, ഗ്രൂപ്പ് മത്സരങ്ങളില്‍ മത്സരിക്കാത്തവരുടെ പേരുകള്‍ എസ്എഫ്ഐ നേതൃത്വം നൽകുന്ന യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹികള്‍ എഴുതിചേർക്കുന്നതായ പരാതികള്‍ വ്യാപകമായതോടെയാണ് വിസി ഗ്രേസ് മാർക്ക്‌ പട്ടിക അംഗീകരിക്കാൻ വിസമ്മതിച്ചത്.

കോഴയാരോപണത്തെയും സംഘർഷത്തെയും തുടർന്ന് യുവജനോത്സവം നിർത്തി വയ്ക്കേണ്ടി വന്നിരുന്നു. കേരള സർവകലാശാലാ കലോത്സവത്തിലെ ക്രമക്കേടുകളും പരാതികളും കോഴയാരോപണവും അന്വേഷിക്കാൻ സിൻഡിക്കേറ്റ് ഉപസമിതിയെ നേരത്തേ നിയോഗിച്ചിരുന്നു. യുവജനോത്സവ നടത്തിപ്പിനുള്ള ചട്ടങ്ങളും യൂണിയന്റെ നിയമാവലിയും സംബന്ധിച്ച മാന്വല്‍ പരിഷ്കരിക്കുന്നതിന് സിൻഡിക്കേറ്റംഗങ്ങളും അദ്ധ്യാപകരും കലാ, സാഹിത്യ പ്രതിഭകളുമടങ്ങിയ സമിതിയെ നിയോഗിച്ചു. കലോത്സവ നടത്തിപ്പിന് ലക്ഷങ്ങളുടെ ഫണ്ട് യൂണിവേഴ്സിറ്റിയാണ് നല്‍കുന്നത്. സ്കൂള്‍ കലോത്സവത്തിന്റെ നടത്തിപ്പ് അദ്ധ്യാപക സംഘടനകളും ഉദ്യോഗസ്ഥരുമെല്ലാം ചേർന്നാണ്.

സമാനമായി യൂണിവേഴ്സിറ്റി കലോത്സവ നടത്തിപ്പിനും അദ്ധ്യാപകരെക്കൂടി ഉള്‍പ്പെടുത്തി ഉപസമിതികളുണ്ടാക്കാനാണ് ആലോചന. കലോത്സവ നടത്തിപ്പിന് പ്രോ വൈസ്ചാൻസലർ ചെയർമാനും സ്റ്രുഡന്റ് സർവീസ് ഡയറക്ടർ കണ്‍വീനറുമായി സമിതിയുണ്ടാവണം. 3 സിൻഡിക്കേറ്റംഗങ്ങളും സിൻഡിക്കേറ്റിലെ വിദ്യാർത്ഥി പ്രതിനിധിയും ഫൈൻ ആർട്സ് ഡീനുമടക്കം അംഗങ്ങളാവണം. ഫലപ്രഖ്യാപനത്തിലെ പരാതികളില്‍ രേഖകള്‍ വിളിച്ചുവരുത്തി പരിശോധിച്ച്‌ നടപടിയെടുക്കാനും ചട്ടങ്ങള്‍ ലംഘിക്കുന്നവരെ അയോഗ്യരാക്കാനും സമിതിക്ക് അധികാരമുണ്ടാവും. യോഗ്യരായ വിധികർത്താക്കളില്ലെങ്കില്‍ പി.വി.സിയുടെ അനുമതിയോടെ യൂണിയൻ പാനലിന് പുറത്തുള്ളവരെ ക്ഷണിക്കാം. ഈ വ്യവസ്ഥകളെല്ലാം കർശനമാക്കുന്ന തരത്തിലാവും പുതിയ മാന്വല്‍ വരിക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button