
തൃശ്ശൂരില്‍ രണ്ടരക്കിലോ എംഡിഎംഎ യുമായി യുവാവ് പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് അറസ്റ്റിലായത്. 9000 എംഡിഎംഎ ഗുളികകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തതായാണ് സൂചന. സംസ്ഥാനത്തെ ഏറ്റവും വലിയ രാസലഹരി വേട്ടയാണിതെന്നാണ് വിവരം.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസും ലഹരി വിരുദ്ധ ടീമും സംയുക്തമായാണ് പരിശോധന നടത്തിയത്. ചൊവ്വാഴ്ച രാത്രി എറണാകുളത്ത് നിന്നും തൃശൂരിലേക്ക് കാറില്‍ വരുന്നതിനിടെ ഒല്ലൂരില്‍ വെച്ചാണ് പ്രതി പിടിയിലായത്. ഫാസില്‍ എംഡിഎംഎയുടെ മൊത്തവിതരണക്കാരനാണെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലെ വിവിധ ഇടങ്ങളിലേക്ക് വിതരണം ചെയ്യാൻ ഗോവയില്‍ നിന്നാണ് ഇയാള്‍ ലഹരി കൊണ്ടുവരുന്നത്.