
മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ ഇന്നലെയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വിദേശരാജ്യത്തെ തലവന്‍മാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. ലോകമെമ്ബാടും ലക്ഷക്കണക്കിന് പേര്‍ ടെലിവിഷനിലൂടെയും ചടങ്ങ് തത്സമയം വീക്ഷിച്ചു.
എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മറ്റൊരു ദൃശ്യമാണ്. സത്യപ്രതിജ്ഞാച്ചടങ്ങിനിടെ രാഷ്ട്രപതിഭവനിലെ ഇടനാഴിയിലൂടെ നടന്നുനീങ്ങുന്ന അജ്ഞാതജീവിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. മധ്യപ്രദേശില്‍ നിന്നുള്ള എംപി ദുര്‍ഗാദാസ് സത്യപ്രതിജ്ഞ ചെയ്ത് രേഖകളില്‍ ഒപ്പിടുന്ന സമയത്താണ് പിറകില്‍ രാഷ്ട്രപതിഭവന്റെ പടിക്കെട്ടുകള്‍ കഴിഞ്ഞുള്ള ഇടനാഴിയിലൂടെ അജ്ഞാതജീവി നടന്നു നീങ്ങിയത്. പുള്ളിപ്പുലിക്ക് സമാനമായ ജീവിയാണ് ദൃശ്യങ്ങളിലുള്ളത്. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണെന്ന് പ്രചാരണമുണ്ടായെങ്കിലും ദൂരദര്‍ശന്റെ തത്സമയ സംപ്രേഷണത്തിലും ജീവി നടന്നു നീങ്ങുന്നുണ്ടെന്ന് പിന്നീട് വ്യക്തമായി.