FlashIndiaNationalNews

മൂന്നാമൂഴത്തിലേക്ക് ചുവട് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; കൂടെ സത്യപ്രതിജ്ഞ ചെയ്തത് 71 മന്ത്രിമാർ: മോദി മന്ത്രിസഭയിലെ മന്ത്രിമാരുടെ പൂർണ്ണ പട്ടിക ഇവിടെ വായിക്കാം.

നരേന്ദ്ര മോദി മൂന്നാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയായതോടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. 30 ക്യാബിനറ്റ് മന്ത്രിമാരാണുള്ളത്. സ്വതന്ത്ര ചുമതലയുള്ള അഞ്ച് സഹമന്ത്രിമാര്‍, 36 സഹമന്ത്രിമാര്‍ എന്നിവരും മോദി മന്ത്രിസഭയിലുണ്ട്.

ad 1

കേരളത്തില്‍ നിന്ന് സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരാണ് കേന്ദ്രമന്ത്രിസഭയിലുള്ളത്. രണ്ടുപേരും സഹമന്ത്രിമാരാണ്. സുരേഷ് ഗോപി 50ാമത്തെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ജോര്‍ജ് കുര്യന്‍ 70ാമതായി ചുമതലയേറ്റു. ഇനി മന്ത്രിമാര്‍ക്കുള്ള വകുപ്പുകള്‍ പ്രധാനമന്ത്രി വീതിച്ചുനല്‍കും. പ്രധാന ബിജെപി നേതാക്കളെല്ലാം മന്ത്രിസഭയിലുണ്ട്. ജെപി നദ്ദ മന്ത്രിസഭയിലെത്തിയതോടെ ബിജെപി ദേശീയ അധ്യക്ഷനായി പുതിയ വ്യക്തി ചുമതലയേല്‍ക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മന്ത്രിമാരുടെ സമ്ബൂര്‍ണ പട്ടിക ചുവടെ

ad 3

ക്യാബിനറ്റ് പദവിയുള്ളവർ

ad 5

1. രാജ്‌നാഥ് സിങ് 2. അമിത് ഷാ 3. നിതിന്‍ ഗഡ്കരി 4. ജെപി നദ്ദ 5. ശിവരാജ് സിങ് ചൗഹാൻ 6. നിര്‍മല സീതാരാമൻ 7. എസ് ജയശങ്കർ 8. മനോഹര്‍ ലാല്‍ ഖട്ടർ 9. എച്ച്‌ഡി കുമാരസ്വാമി- ജെഡിഎസ് 10. പിയൂഷ് ഗോയല 11. ധര്‍മേന്ദ്ര പ്രധാൻ 12. ജിതന്‍ റാം മാഞ്ചി-എച്ച്‌എഎം 13. രാജീവ് രഞ്ജന്‍ സിങ്- ജെഡിയു 14. സര്‍ബാനന്ദ സോനോവാൾ 15. ഡോ. വീരേന്ദ്ര കുമാർ 16. രാംമോഹന്‍ നായിഡു- ടിഡിപി 17. പ്രള്‍ഹാദ് ജോഷി 18. ജുവല്‍ ഒറാം 19. ഗിരിരാജ് സിങ് 20. അശ്വനി വൈഷ്ണവ് 21. ജ്യോതിരാദിത്യ സിന്ധ്യ 22. ഭൂപേന്ദര്‍ യാദവ് 23. ഗജേന്ദ്ര സിങ് ശെഖാവത്ത് 24. അന്ന പൂര്‍ണാ ദേവി 25. കിരണ്‍ റിജിജു 26. ഹര്‍ദീപ് സിങ് പുരി 27. മന്‍സൂഖ് മാണ്ഡവ്യ 28. ജി കിഷന്‍ റെഡ്ഡി 29. ചിരാഗ് പാസ്വാന 30. സിആര്‍ പാട്ടീല്‍

സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാർ

31. റാവു ഇന്ദര്‍ജിത് സിങ് 32. ഡോ. ജിതേന്ദ്ര സിങ് 33. അര്‍ജുന്‍ റാം മേഘ്‌വാൾ 34. പ്രതാപ് റാവു ജാദവ് 35. ജയന്ത് ചൗധരി

സഹമന്ത്രിമാർ

36. ജിതിന്‍ പ്രസാദ 37. ശ്രീപദ് നായിക് 38. പങ്കജ് ചൗധരി 39. കൃഷ്ണപാൽ 40. രാംദാസ് അത്താവലെ- റിപബ്ലിക്കന്‍ പാര്‍ട്ടി 41. രാംനാഥ് താക്കൂര്‍- ജെഡിയു 42. നിത്യാനന്ദ റായ് 43. അനുപ്രിയ പട്ടേല്‍- അപ്‌ന ദൾ 44. വി സോമണ്ണ 45. ചന്ദ്രശേഖര്‍ പെമ്മസാനി- ടിഡിപി 46. എസ്പി സിങ് ബാഗേൽ 47. ശോഭ കരന്തലജെ 48. ബിഎല്‍ വര്‍മ 49. ശാന്തനു താക്കൂർ 50. സുരേഷ് ഗോപി 51. കീര്‍ത്തി വര്‍ധന്‍ സിങ് 52. എല്‍ മുരുകൻ 53. അജയ് തമ്ത 54. ബണ്ടി സഞ്ജയ് കുമാർ 55. കമലേഷ് പാസ്വാൻ 56. ബഗീരഥ് ചൗധരി 57. സതീഷ് ചന്ദ്ര ദുബെ 58. സജ്ഞയ് സേത് 59. രവനീത് സിങ് ഭിട്ടു 60. ദുര്‍ഗ ദാസ് ഉയ്കി 61. രക്ഷ ഖദ്‌സെ 62. സുകന്ദ മജുംദാർ 63. സാവിത്രി താക്കൂർ 64. ടോഖന്‍ സാഹു 65. രാജ് ഭൂഷണ്‍ ചൗധരി 66. ഭൂപതി രാജു ശ്രീനിവാസ വര്‍മ 67. ഹര്‍ഷ് മല്‍ഹോത്ര 68. നിമുബെന്‍ ബാംഭനിയ 69. മുരളീധര്‍ മോഹോൾ 70. ജോര്‍ജ് കുര്യൻ 71. പബിത്ര മാര്‍ഗരിത

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button