CrimeFlashIndiaNews

പൂനെ പോര്‍ഷെ അപകടം: കൗമാരക്കാരന് ജാമ്യം നല്‍കിയ ജഡ്ജി ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തില്‍; വീഡിയോ വൈറല്‍; ഇവിടെ കാണാം.

കാറിടിച്ച്‌ രണ്ട് യുവാക്കള്‍ മരിച്ച കേസില്‍ കൗമാരക്കാരനായ പ്രതിക്ക് ജാമ്യം അനുവദിച്ച ജഡ്ജി ഹെല്‍മറ്റില്ലാതെ സ്കൂട്ടർ ഓടിച്ചപ്പോള്‍ നടപടി ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ. പ്രതികരിക്കാതെ പോലീസ്. അടുത്തകാലത്ത് ഏറെ വിവാദമായ പൂനെയിലെ പോര്‍ഷെ അപകടത്തില്‍ പ്രതിയായ കൗമാരക്കാരന് ജാമ്യം അനുവദിച്ച ജുവനൈല്‍ ജസ്റ്റിസ് ബോർഡ് അംഗം ഡോ. എല്‍.എൻ ദൻവാഡെയ്ക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍.

ad 1

ഈ മാസം 18 -ാം തിയതി പൂനെയിലെ കൊറേഗാവ് പാർക്കിലാണ് അപകടം ഉണ്ടായത്. ഒരു റെസ്റ്റോറന്‍റില്‍ നിന്നും പാർട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ടെക്കികളായ രണ്ട് സുഹൃത്തുക്കളാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. പോലീസ് 304 വകുപ്പ് പ്രകാരമുള്ള നരഹത്യയ്ക്ക് കേസെടുത്തെങ്കിലും 17 വയസുള്ള പ്രതി 15 ദിവസം യെർവാഡയില്‍ ട്രാഫിക് പൊലീസുമായി ചേർന്ന് ജോലി ചെയ്യണം, അപകടത്തെ കുറിച്ച്‌ ഉപന്യാസം എഴുതണം, മദ്യപാന ശീലത്തിന് ചികിത്സ തേടണം, കൗണ്‍സിലിംഗ് സെഷനുകള്‍ നടത്തണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇത് സാമൂഹിക മാധ്യമങ്ങളില്‍ ഏറെ വിമർശനം നേരിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിക്ക് ജാമ്യം നല്‍കിയ ജുവനൈല്‍ ജസ്റ്റിസ് ബോർഡ് അംഗം ഡോ. എല്‍.എൻ ദൻവാഡെ ഹെല്‍മറ്റില്ലാതെ ഇരുചക്ര വാഹനത്തില്‍ പോകുന്ന വീഡിയോകള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ടതും രൂക്ഷ വിമര്‍ശനം നേരിട്ടതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2
ad 4

ഹെല്‍മറ്റില്ലാതെ പോകുന്ന ജഡ്ജിയെ കണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും അദ്ദേഹം വാഹനം നിര്‍ത്താതെ കടന്ന് പോകുന്നു. കേസിന്‍റെ വിധിയെ കുറിച്ചായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍ ഇതിന് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായില്ല. അതേസമയം പോലീസ് നല്‍കിയ റിവ്യൂ ഹര്‍ജിയെ തുടര്‍ന്ന് ജുവനൈല്‍ കോടതി പിന്നീട് പ്രതിയുടെ ജാമ്യം റദ്ദാക്കിയിരുന്നു.

ad 3

വീഡിയോ വൈറലായതിന് പിന്നാലെ ജഡ്ജി ഹെല്‍മറ്റില്ലാതെയാണ് പോകുന്നതെന്ന് സോഷ്യല്‍ മീഡിയോ ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടി. ‘ഒരു പ്രശ്നവുമില്ല. ഹെല്‍മെറ്റില്ലാതെ സ്‌കൂട്ടർ ഓടിക്കുന്നതിന്‍റെ സന്തോഷത്തെക്കുറിച്ച്‌ ഒരു ഉപന്യാസം എഴുതാൻ ട്രാഫിക് പോലീസുകാർ അയാളോട് പറയും.’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. മറ്റൊരാള്‍ വീഡിയോ പൂനെ പോലീസിനെയും പുണെ ട്രാഫിക് പോലീസിനെയും ടാഗ് ചെയ്‌ത് എഴുതി.

ad 5

‘ഹെല്‍മെറ്റ് ധരിക്കാത്ത ഈ സ്‌കൂട്ടറിസ്റ്റിനെ നിങ്ങള്‍ ശ്രദ്ധിക്കുകയും ട്രാഫിക് നിയമങ്ങള്‍ അനുസരിച്ച്‌ നടപടിയെടുക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിയമം നടപ്പാക്കുന്ന കാര്യത്തില്‍ ഒരു വ്യത്യാസവും പാടില്ല.’ പിന്നാലെ ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരവധി പേര്‍ കുറിപ്പുകളെഴുതി. മറ്റ് ചിലര്‍ ഹെല്‍മറ്റില്ലാതെ സ്കൂട്ടറില്‍ പോകുന്ന ജഡ്ജിയെ പിന്തുടര്‍ന്ന് ഓടുന്ന കാറില്‍ നിന്ന് അപകടകരമായ രീതിയില്‍ ബൈക്ക് ചൂണ്ടി ബൈറ്റ് ചോദിക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും വിമര്‍ശിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button