EducationFlashKeralaNews

നാളെ എസ്എഫ്ഐ – എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്; സ്കൂളുകളിൽ ഉൾപ്പെടെ പഠിപ്പ് മുടക്കും എന്ന് പ്രഖ്യാപനം: വിശദാംശങ്ങൾ വായിക്കാം.

നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച്‌ നാളെ ഇടതുവിദ്യാര്‍ഥി സംഘടനകള്‍ നാളെ ദേശീയ വിദ്യാഭ്യാസബന്ദ് നടത്തും. എസ്‌എഫ്‌ഐ, എഐഎസ്‌എഫ് സംഘടനകളാണ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് എസ്‌എഫ്‌ഐ- എഐഎസ്‌എഫ് സംയുക്തമായി ദേശീയ വിദ്യാഭ്യാസബന്ദ് നടത്തുന്നത്.

ad 1

സ്‌കൂളുകളില്‍ ഉള്‍പ്പടെ പഠിപ്പ് മുടക്കാനാണ് ആഹ്വാനം. അതിനുശേഷം ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും പ്രകടനങ്ങള്‍ നടത്തും. നീറ്റിനെതിരെ ദേശീയതലത്തില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇടത് വിദ്യാര്‍ഥി സംഘടനകളുടെ തീരൂമാനം. ടെസ്റ്റിങ് ഏജന്‍സി പിരിച്ചുവിടണമെന്നും പുന:പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് ഇന്ന് വിദ്യാര്‍ഥി സംഘടനകള്‍ പാര്‍ലമെന്റിലേക്ക് സംയുക്ത മാര്‍ച്ച്‌ നടത്തും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

എന്‍എസ്‌യുഐ, ഐസ, എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, സമാജ് വാദി ഛത്രസഭ എന്നീ സംഘടനകളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. നീറ്റ് ക്രമക്കേട്, പരീക്ഷകള്‍ ന്യായമായും സുതാര്യമായും നടത്താനുള്ള എന്‍ടിഎയുടെ കഴിവില്ലായ്മയുടെ വ്യക്തമായ ഉദാഹരണമാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ നിര്‍ണായക പരീക്ഷകള്‍ നടത്താന്‍ പുതിയതും വിശ്വസനീയവുമായ ഒരു ഏജന്‍സി സ്ഥാപിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button