BusinessFlashHealthIndiaNews

വരാൻ പോകുന്നത് വൻ മാറ്റങ്ങൾ; ആരോഗ്യ ഇൻഷുറൻസ് മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുവാൻ എൽഐസി: വിശദാംശങ്ങൾ വായിക്കാം.

പൊതുമേഖലാ ഇൻഷുറൻസ് കമ്ബനിയായ എല്‍.ഐ.സി. ആരോഗ്യ ഇൻഷുറൻസ് രംഗത്തേക്കു പ്രവേശിക്കാനൊരുങ്ങുന്നു. ഈ മേഖലയില്‍ അതിവേഗമുള്ള വളർച്ചയാണ് ലക്ഷ്യമിടുന്നതെന്ന് ചെയർമാൻ സിദ്ധാർത്ഥ മൊഹന്തി മാധ്യമപ്രവർത്തകരോടു പറഞ്ഞു. ഇതിനായി കമ്ബനി തയ്യാറെടുപ്പുകള്‍ തുടങ്ങി. അവസരം ലഭിച്ചാല്‍ ഏറ്റെടുക്കലും പരിഗണനയിലുള്ളതായി അദ്ദേഹം സൂചനനല്‍കി. എല്‍.ഐ.സി.യുടെ പ്രവർത്തനഫലം വിശദീകരിക്കവെയാണ് അദ്ദേഹം ഇതേക്കുറിച്ച്‌ സൂചനനല്‍കിയത്.

അതേസമയം, നിലവിലെ ഇൻഷുറൻസ് നിയമമനുസരിച്ച്‌ ലൈഫ് ഇൻഷുറൻസ് കമ്ബനിക്ക് ആരോഗ്യ ഇൻഷുറൻസ് സേവനങ്ങള്‍ നല്‍കാനാവില്ല. ലൈഫ് – ജനറല്‍ – ആരോഗ്യ ഇൻഷുറൻസ്‌ സേവനങ്ങള്‍ ഒരുമിച്ചുനല്‍കുന്നതിനും ഏകീകൃത ലൈസൻസ് ലഭ്യമാക്കുന്നതിനും നിലവിലെ നിയമപ്രകാരം ഐ.ആർ.ഡി.എ. ഐ.ക്ക് കഴിയില്ല. ഇതിനായി 1938-ലെ ഇൻഷുറൻസ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

രാജ്യത്ത് ഇൻഷുറൻസ് സേവനം കൂടുതല്‍പേരിലേക്കെത്തിക്കാൻ ലക്ഷ്യമിട്ട് നിർദേശങ്ങള്‍ സമർപ്പിക്കാൻ ബി.ജെ.പി. നേതാവ് ജയന്ത് സിൻഹയുടെ നേതൃത്വത്തില്‍ പാർലമെന്ററി സമിതിക്കു രൂപംനല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഒറ്റ പോളിസിയില്‍ വിവിധ വിഭാഗത്തിലുള്ള ഇൻഷുറൻസ് സേവനങ്ങള്‍ നല്‍കാൻ കമ്ബനികളെ പ്രാപ്തമാക്കുന്ന രീതിയില്‍ ഏകീകൃത ലൈസൻസ് ലഭ്യമാക്കുന്നതിന് 2024 ഫെബ്രുവരിയില്‍ സമിതി ശുപാർശ നല്‍കിയിരുന്നു. ഇതനുസരിച്ച്‌ നിയമഭേദഗതി സർക്കാരിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് ആരോഗ്യ ഇൻഷുറൻസ് രംഗത്തേക്കു കടക്കുമെന്ന് എല്‍.ഐ. സി. ചെയർമാൻ സൂചനനല്‍കിയിരിക്കുന്നത്.

നിലവില്‍ ലൈഫ് ഇൻഷുറൻസ് കമ്ബനികള്‍ക്ക് പോളിസിക്കൊപ്പം ദീർഘകാലാടിസ്ഥാനത്തിലുള്ള നേട്ടമെന്ന രീതിയില്‍ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കാമെങ്കിലും അതിന്‌ പരിമിതികളുണ്ട്. ആശുപത്രിച്ചെലവൊന്നും ഇതിലുള്‍പ്പെടുത്താനാകില്ല. ഏകീകൃത ലൈസൻസ് ലഭിച്ച വിവിധ വിഭാഗത്തിലുള്ള ഇൻഷുറൻസ് സേവനങ്ങള്‍ ഒരേ കമ്ബനിക്കു നല്‍കാനായാല്‍ അത് പ്രീമിയം ഇനത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള ചെലവുകുറയ്ക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല, കമ്ബനികളുടെ നിയമപരമായ ബാധ്യതകള്‍ കുറയ്ക്കാനും സഹായിക്കും. ഉപഭോക്താക്കള്‍ക്ക് ക്ലെയിമുകള്‍ക്കുള്ള നടപടികള്‍ എളുപ്പത്തിലും വേഗത്തിലും പൂർത്തിയാക്കാനും അവസരമൊരുങ്ങും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button