CinemaCourtFlashKeralaNews

മഞ്ഞുമ്മൽ ബോയ്സിന് പണി കൊടുത്ത് ഇളയരാജ; ‘കണ്മണി’ ഗാനം ഉപയോഗിച്ചത് പകർപ്പ് അവകാശ നിയമലംഘനം എന്ന് ചൂണ്ടിക്കാട്ടി വക്കീൽ നോട്ടീസ്: വിശദാംശങ്ങൾ വായിക്കാം.

മലയാള ചലച്ചിത്ര മേഖലയില്‍ വമ്ബൻ ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ്സ് സിനിമക്ക് പണിയായി ‘കണ്മണി അൻപോട്’ഗാനം. ബോക്സോഫിസിലെ എക്കാലത്തെയും വമ്ബൻ പണം വാരിപടമായ മഞ്ഞുമ്മല്‍ ബോയ്സില്‍ ഈ ഗാനം ഉള്‍പ്പെടുത്തിയത് അനുമതി തേടാതെയാണെന്ന് കാട്ടി സംഗീത സംവിധായകൻ ഇളയരാജ നിർമ്മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. ‘കണ്മണി അൻപോട് ‘ഗാനം ഉള്‍പെടുത്തിയതിന് അനുമതി തേടിയിരുന്നില്ലെന്ന് വ്യക്തമാക്കിയ ഇളയരാജ, ടൈറ്റില്‍ കാർഡില്‍ പരാമർശിച്ചത് കൊണ്ടു മാത്രം കാര്യമില്ലെന്നും വ്യക്തമാക്കിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്ന് ഇളയരാജ ആവശ്യപ്പെട്ടിട്ടുണ്ട്.

ad 1

പകർപ്പവകാശ നിയമം ലംഘിച്ചെന്നതാണ് ഇളയരാജ വക്കീല്‍ നോട്ടീസില്‍ പ്രധാനമായും ചൂണ്ടികാട്ടിയിരിക്കുന്നത്. ഒന്നുകില്‍ അനുമതി തേടണമെന്നും അല്ലെങ്കില്‍ ഗാനം ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ഇളയരാജ വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കമൽഹാസൻ നായകനായ ഗുണ എന്ന ചിത്രത്തിലെ ഗാനമാണ് കണ്മണി തമിഴ് ചലച്ചിത്ര ഗാനങ്ങളുടെ ശ്രേണിയിൽ എവർഗ്രീൻ ഹിറ്റായി കരുതപ്പെടുന്നു ഒരു ഗാനം കൂടിയാണിത്. ഈ ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചത് ഇളയരാജയാണ്. കമൽഹാസനും രജനീകാന്ത് അടക്കമുള്ള തമിഴിലെ മുൻനിര താരങ്ങൾ മഞ്ഞുമ്മൽ ബോയ്സ് ടീമിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരിക്കെയാണ് ഇളയരാജയുടെ വക്കീൽ നോട്ടീസ്. തമിഴ്നാട്ടിലും കോടികളുടെ കളക്ഷൻ നേടിയ സിനിമയാണ് മഞ്ഞുമ്മൽ.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button