CrimeFlashKeralaNews

കൊച്ചിയില്‍ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ ലഹരി വില്‍പന; വനിതാ മോഡല്‍ ഉള്‍പ്പെടെ ആറംഗ ലഹരി സംഘം അറസ്റ്റില്‍: വിശദാംശങ്ങൾ വായിക്കാം.

കൊച്ചിയില്‍ ലോഡ്ജുകള്‍ കേന്ദ്രീകരിച്ച്‌ ലഹരി വില്‍പന നടത്തിയ ആറംഗ സംഘം അറസ്റ്റില്‍. വാരാപ്പുഴ സ്വദേശിയും മോഡലുമായ അല്‍ക്കാ ബോണി പാലക്കാട്, തൃശൂർ സ്വദേശികളായ ആഷിഖ്, സൂരജ്, രഞ്ജിത്,മുഹമ്മദ്‌ അസർ, അഭില്‍ എനിവരാണ് പിടിയിലായത്. ഇവർ മോഡലിംഗിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

ad 1

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എളമക്കരയിലെ ലോഡ്ജിലെത്തി പൊലീ‌സ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് കൊണ്ടുവന്ന് കൊച്ചിയില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇവര്‍. ഇവരില്‍നിന്ന് കൊക്കെയ്ന്‍, എം.ഡി.എം.എ, കഞ്ചാവ് ഉള്‍പ്പെടെ പിടിച്ചെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ലഹരിക്കച്ചവടത്തിന്‍റെ കണക്ക് പുസ്തകവും പൊലീസ് കണ്ടെത്തി. ഇതില്‍ ഇടപാടുകാര്‍ വാങ്ങിയ ലഹരിമരുന്നിന്‍റെ അളവുള്‍പ്പെടെ രേഖപ്പെടുത്തിയിട്ടുണ്ട്. സ്വന്തം ഉപയോഗത്തിനും വില്പനക്കുമയാണ് ഇവർ ലോഡ്ജില്‍ മുറിയെടുത്തത്. ഇത് കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയാല്‍ കൂടുതല്‍ പേര്‍ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

ad 3

കഴിഞ്ഞ 13 മുതല്‍ സംഘം എളമക്കരയിലെ ലോഡ്ജില്‍ താമസിച്ചുവരികയാണെന്നാണു വിവരം. പരിശോധനയ്ക്കായി പോലീസ് ലോഡ്ജില്‍ എത്തിയപ്പോള്‍ ഇവർ ലഹരി ഉപയോഗിച്ചിരുന്നതയും പൊലീസ് വ്യക്തമാക്കി. പിടിയിലായവരില്‍ ചിലർ മുൻപ് സമാന കേസുകളില്‍ അറസ്റ്റിലായവരാണെന്ന് പൊലീസ് പറഞ്ഞു

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button