AccidentFlashGalleryInternationalNews

ജീവിതത്തിനും മരണത്തിനും ഇടയിൽ അരമണിക്കൂർ തലകുത്തി കിടന്ന് 26 പേർ; അമ്യൂസ്മെന്റ് പാർക്കിലെ റൈഡ് കേടായപ്പോൾ സംഭവിച്ചത്: ഞെട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ കാണാം

യുഎസിലെ അമ്യൂസ്മെന്‍റ് പാര്‍ക്കില്‍ 28 പേര്‍ റൈഡില്‍ തലകീഴായി കിടന്നത് 30 മിനിറ്റോളം. യുഎസിലെ ഒറിഗോണിലെ ഓക്സ് പാർക്കിലെ പെൻഡുലം റൈഡാണ് ആകാശത്ത് വച്ച്‌ നിശ്ചലമായത്. ഈ സമയം റൈഡിലുണ്ടായിരുന്നവരെല്ലാം തലകീഴായി തൂങ്ങിക്കിടക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച വീഡിയോകളില്‍ കാണാം.

ad 1

പുതിയ സീസണിന്‍റെ ഉദ്ഘാടന ദിവസമായ ജൂണ്‍ 15 നാണ് അപകടമുണ്ടായത്. അറ്റ്മോസ്ഫിയര്‍ റൈഡ് ലംബമായി നില്‍ക്കുമ്ബോള്‍ റൈഡർമാരുടെ സീറ്റ് തലകീഴായി മറിയുകയായിരുന്നു. തിരിച്ച്‌ റൈഡ് ഭൂമിയിലേക്ക് എത്തുമ്ബോള്‍ സീറ്റ് പൂര്‍വ്വസ്ഥിതിയിലാകും. ഇത്തരത്തില്‍ റൈഡ് ആകാശത്ത് എത്തിയപ്പോള്‍ പെട്ടെന്ന് നിശ്ചലമായി. ഈ സമയം റൈഡില്‍ ഉണ്ടായിരുന്ന 28 പേരും ഏതാണ്ട് 30 മിനിറ്റോളം തലകുത്തനെ കിടന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

വീഡിയോകളില്‍ ആളുകള്‍ നിലവിളിക്കുന്നതിന്‍റെ ശബ്ദങ്ങള്‍ കേള്‍ക്കാം. ഉച്ചയ്ക്ക് ശേഷം 3.5 മണിയോടെയായിരുന്നു അപകടം. പിന്നാലെ ഫയര്‍ ആന്‍റ് റെസ്ക്യു എമർജന്‍സി ടീമിനെ ബന്ധപ്പെടുകയും 3.20 ഓടെ എത്തിയ ഫയര്‍ ആന്‍റ് റെസ്ക്യു എമർജന്‍സി ടീം റൈഡര്‍മാരെ താഴെ ഇറക്കുകയായിരുന്നു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button