CrimeFlashKeralaMoneyNews

കടത്തിൽ മുങ്ങികുളിച്ച് കേരള സർക്കാർ; പോക്ക് ഗുരുതരമായ പ്രതിസന്ധിയിലേക്ക്? വീണ്ടും കടമെടുക്കാൻ അനുവാദം തേടി കേന്ദ്രത്തിന് കത്തയച്ചു: റിപ്പോർട്ടുകൾ ഇങ്ങനെ.

വീണ്ടും വായ്പയെടുക്കാനുള്ള അനുമതിക്കായി സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചു. ധനപ്രതിസന്ധിക്കിടെ വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി ആവശ്യപ്പെട്ടാണ് കത്തയച്ചത്. എടുത്തതൊന്നും തിരച്ചടച്ചിട്ടില്ല എന്നതും, വായ്പയെടുക്കുന്നതിനുള്ള അന്തിമ അനുമതി കേന്ദ്രം നിർണയിച്ചിട്ടില്ല എന്നതും നമ്മള്‍ അറിഞ്ഞതാണ്. അതിനിടെയാണ് ഇപ്പോള്‍ ഇങ്ങനെയൊരു നീക്കം.

ad 1

സാമൂഹിക ക്ഷേമ പെൻഷൻ 6 മാസത്തെ കുടിശ്ശികയുണ്ട് , എണ്ണായിരത്തോളം ഉദ്യോഗസ്ഥർ ഈ മാസം കൂട്ടത്തോടെ വിരമിക്കാനും പോകുന്നു, ഇതിനെല്ലാമുള്ള പണം കണ്ടെത്താനാണ് ഇപ്പോള്‍ കത്തയച്ചിരിക്കുന്നത്. 9000 കേടിയെങ്കിലും വേണം ഇപ്പോള്‍ സംസ്ഥാനത്തുള്ള ഈ ധനപ്രതിസന്ധി മാറാൻ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

ഒരു മാസത്തെ ക്ഷേമ പെൻഷൻ അടുത്തയാഴ്ച നല്‍കാൻ തീരുമാനമായിട്ടുണ്ട്. അടുത്തമാസം ആദ്യം ജീവനക്കാർക്ക് ശമ്ബളവും പെൻഷനും കൊടുക്കാനും പണം കണ്ടെത്തണം. ഇതിനിടയില്‍ പെൻഷൻ പ്രായം കൂട്ടുമെന്ന അഭ്യൂഹങ്ങളും പരാമർശങ്ങളും പ്രചരിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ സർക്കാരിന് ഗതിയില്ലാത്തതിനാൽ ആണ് ഇത്തരം ഒരു ആലോചന.

ad 3

എന്നാല്‍ ഇടതുമുന്നണിയുടെ നയപരമായ തീരുമാനമില്ലാതെ പെന്‍ഷന്‍ പ്രായത്തില്‍ ഒന്നും ചെയ്യാനാവില്ല. ഈ സാമ്പത്തിക വർഷത്തേക്കുള്ള കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഗുരുതരമായ പ്രതിസന്ധി നേരിടുന്ന സംസ്ഥാനം എന്ന പരിഗണനയിൽ കേരളത്തിന് മുൻകൂറായി 3000 കൂടി കടമെടുക്കാൻ അനുവാദം നൽകുകയായിരുന്നു. ഈ തുക മുഴുവൻ വിനിയോഗിച്ചു തീർന്നതിനാൽ ഇനി പുതിയ അനുവാദത്തോടുകൂടി മാത്രമേ കൂടുതൽ കടമെടുക്കാൻ സർക്കാരിന് സാധിക്കുകയുള്ളൂ. സാമ്പത്തിക വർഷം തുടങ്ങി രണ്ടാം മാസം തന്നെ കേരളം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.

ad 5
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button