FlashKeralaNews

ബ്യൂട്ടി പാർലർ ഉടമ സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം; സംഭവം തിരുവനന്തപുരത്ത്: വിശദാംശങ്ങൾ വായിക്കാം.

ബ്യൂട്ടി പാർലർ ഉടമയെ സ്ഥാപനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശിയായ ഷീല(55) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ടാഴ്ചത്തെ പഴക്കമുണ്ട്.

ad 1

ബ്യൂട്ടി പാർലറിന്റെ മുകളിലത്തെ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ട്യൂഷന്‍ സെന്ററിലെ വിദ്യാർഥികള്‍ ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്നു ഇന്നലെ വൈകിട്ട് കെട്ടിട ഉടമയെ അറിയിക്കുകയായിരുന്നു. അകത്ത് നിന്ന് പൂട്ടിയിരിക്കുകയായിരുന്നു വാതില്‍. തമ്ബാനൂര്‍ പൊലീസ് സ്ഥലത്തെത്തി വാതിലിന്റെ പൂട്ടുതകര്‍ത്താണ് അകത്തുകയറിയപ്പോഴാണ് മൃതദേഹം കണ്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

കഴിഞ്ഞ രണ്ടു വര്‍ഷമായി ഇവര്‍ ഇവിടെ സ്ഥാപനം നടത്തുകയായിരുന്നുഷീല. ഇവർക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നതായാണ് വിവരം. ഏതാനും നാളുകളായി പുറത്തുകാണാനില്ലായിരുന്നെന്ന് സമീപത്തുള്ള സ്ഥാപന ഉടമകള്‍ പറയുന്നു.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button