BusinessFlashGalleryNews

3000ത്തിന്റെ പർച്ചേസിന് 1500ന്റെ ഫ്രീ ഷോപ്പിംഗ്: കല്യാൺ സിൽക്സിന്റെ പരസ്യം തട്ടിപ്പോ? ഫോൺ സംഭാഷണം വൈറലാകുന്നു; ശബ്ദരേഖ ഇവിടെ കേൾക്കാം.

ഓണക്കാലമാണ്, പ്രമുഖ വ്യാപാരസ്ഥാപനങ്ങൾ എല്ലാം മികച്ച ഓഫറുകളുമായി ഉപഭോക്താക്കളെ ആകർഷിക്കാൻ രംഗത്തുണ്ട്. ഓണാഘോഷക്കാലത്ത് ഏറ്റവും അധികം കച്ചവടം ലഭിക്കുന്നത് വസ്ത്ര വ്യാപാര സ്ഥാപനങ്ങൾക്കാണ്. ഒട്ടുമിക്ക പ്രമുഖ വസ്ത്ര വ്യാപാര ബ്രാൻഡുകളും ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകൾ ഈ സമയത്ത് അവതരിപ്പിക്കുന്നുണ്ട്. ഇത്തരത്തിൽ കല്യാൺ സിൽക്സ് പരസ്യം ചെയ്യുന്ന ഒരു ഓഫറിനെ സംബന്ധിച്ച് നടക്കുന്ന ഒരു ഫോൺ സംഭാഷണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

3000 രൂപയുടെ ഓരോ പർച്ചേസിനും 1500 രൂപയുടെ ഫ്രീ ഷോപ്പിംഗ് എന്നാണ് പരസ്യവാചകം. ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഒരു ഉപഭോക്താവ് കല്യാൺ ഷോറൂമിന്റെ നമ്പറിലേക്ക് വിളിക്കുമ്പോൾ നടത്തുന്ന സംഭാഷണം എന്ന രീതിയിലാണ് സമൂഹമാധ്യമങ്ങളിൽ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്. അദ്ദേഹം ഓഫറിനെ കുറിച്ച് കൂടുതൽ വിശദമായി ചോദിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നത് ഓഗസ്റ്റ് മാസം മുപ്പതാം തീയതി വരെ നടക്കുന്ന ഓരോ 3000 രൂപയുടെ പർച്ചേസിനും ആണ് 500 രൂപയുടെ മൂന്ന് കൂപ്പണുകൾ വീതം ലഭിക്കുക എന്നാണ്. ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ചുവടെ കേൾക്കാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
-->

കല്യാൺ സിൽക്സ് പ്രതിനിധി എന്ന നിലയിൽ ഫോണിലൂടെ സംസാരിക്കുന്ന പെൺകുട്ടി പറയുന്നത് ഈ സമ്മാനകൂപ്പണുകൾ സെപ്റ്റംബർ ഒക്ടോബർ നവംബർ മാസങ്ങളിലായി ഉപയോഗപ്പെടുത്താമെന്നാണ്. അപ്പോൾ ഫോൺ വിളിക്കുന്ന ആൾ വീണ്ടും ചോദിക്കുന്നു ഇപ്പോൾ സാധനം മേടിച്ചാൽ വീണ്ടും മൂന്ന് തവണകളായി കല്യാൺ സിൽക്സിൽ വന്ന് 500 രൂപയ്ക്ക് സാധനം സൗജന്യമായി എടുത്തിട്ട് പോകാമോ അതോ മിനിമം ഇത്ര രൂപയുടെ പർച്ചേസ് നടത്തിയാൽ മാത്രമേ 500 രൂപ ബില്ലിൽ നിന്ന് കിഴിവ് ചെയ്യുകയുള്ളോ എന്ന്. ഇതിന് പെൺകുട്ടി പറയുന്ന മറുപടി കൃത്യമായി എത്ര രൂപയുടെ പർച്ചേസ് നടത്തണമെന്ന് പറഞ്ഞിട്ടില്ല തന്റെ ഊഹപ്രകാരം 1500 രൂപയുടെ അധിക പർച്ചേസ് നടത്തിയാലാണ് 500 രൂപയുടെ കിഴിവ് കിട്ടുക എന്നാണ്.

ഇതോടെ ഈ ഓഫർ ഒരു തട്ടിപ്പാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് ഫോൺ വിളിച്ചയാൾ സംഭാഷണം അവസാനിപ്പിക്കുകയാണ്. കല്യാൺ സിൽക്സ് ഓഫർ പരസ്യം ചെയ്യുന്ന പോസ്റ്റർ സഹിതം ആണ് ഈ ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്. സംഭാഷണം ആരംഭിക്കുമ്പോൾ മറുതലക്കൽ ഫോൺ എടുക്കുന്ന പെൺകുട്ടി പറയുന്നത് ഹലോ കല്യാൺ സിൽക്സ് എന്നാണ്. എന്നിരുന്നാലും സംഭവം ആധികാരികമാണ് എന്ന് തെളിയിക്കത്തക്ക വിവരങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button