
രാജവെമ്ബാലകള്‍ മറ്റു പാമ്ബുകളെ ഭക്ഷണമാക്കാറുണ്ടെങ്കിലും പെരുമ്ബാമ്ബിനെ ഭക്ഷണമാക്കുന്ന അപൂര്‍വമാണ്. എന്നാല്‍ പെരുമ്ബാമ്ബിനെ ഒന്നോടെ അകത്താക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ദി റിയല്‍ടാര്‍സന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് അപൂര്‍വ ദൃശ്യം പങ്കുവച്ചത്.
പെരുമ്ബാമ്ബിനെ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ച് കൊന്നശേഷം ഒന്നോടെ അകത്താക്കുന്നതാണ് വീഡിയോ. റെറ്റിക്യുലേറ്റഡ് പൈതണ്‍ വിഭാഗത്തില്‍പ്പെട്ട പെരുമ്ബാമ്ബിനെയാണ് രാജവെമ്ബാല ഭക്ഷണമാക്കിയത്. ഇരുപതടി നീളത്തില്‍ വരെ വളരുന്ന റെറ്റിക്യുലേറ്റഡ് പൈതണ്‍ ഏത് പരിസ്ഥിതിയോടും പെട്ടെന്ന് ഇണങ്ങിച്ചേരാന്‍ സാധിക്കുന്നവയാണ്.
മറ്റു പെരുമ്ബാമ്ബുകളെ പോലെ തന്നെ വിഷമില്ലാത്ത ഇനമാണെങ്കിലും ഞൊടിയിടകൊണ്ട് ഇരയെ പിടിയിലാക്കി ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ഇവയ്ക്ക് കഴിയും. എന്നാല്‍ രാജവെമ്ബാലയ്ക്ക് പാമ്ബുകളാണ് പ്രധാനഭക്ഷണം. മൂര്‍ഖന്‍ അടക്കമുള്ള പാമ്ബുകളെ ഭക്ഷണമാക്കുമെങ്കിലും ചേരയാണ് പ്രധാന ഇര. തരംകിട്ടിയാല്‍ മറ്റു രാജവെമ്ബാലകളെയും ഭക്ഷണമാക്കും. ഭക്ഷണലഭ്യത കുറയുന്നതാണ് ഇവ നാട്ടിലിറങ്ങാന്‍ പ്രധാന കാരണമെന്ന് വിലയിരുത്തുന്നു.