വന്യമൃഗങ്ങൾ ജനവാസമേഖലകളിലിറങ്ങുന്നത് ഇപ്പോൾ പതിവാണ്. ആനയും പുലിയും കടുവയുമൊക്കെ നാട്ടിലിറങ്ങി സൃഷ്ടിക്കുന്ന പ്രശ്നങ്ങൾക്ക് പരിധിയില്ല. ഇവയുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരും നിരവധിയാണ്. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളുടെ വിഡിയോകൾക്കും കാഴ്ചക്കാരേറെയാണ്.

അത്തരമൊരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഗുജറാത്തിലെ തെരുവുകളിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്ന ഒരു കൂട്ടം സിംഹങ്ങളാണ് വിഡിയോയിൽ ഉള്ളത്. 45 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ എട്ട് സിംഹങ്ങളടങ്ങുന്ന സിംഹക്കൂട്ടം രാത്രിയിൽ നിരത്തിലൂടെ നടക്കുന്നത് കാണാം. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫിസർ സുശാന്ത നന്ദയാണ് ട്വിറ്ററിലൂടെ വിഡിയോ പങ്കുവെച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘മറ്റൊരു ദിവസം, മറ്റൊരു സിംഹക്കൂട്ടം. ഗുജറാത്തിലെ തെരുവുകളിലൂടെ നടക്കുന്നു’ എന്നാണ് വിഡിയോയിക്ക് നൽകിയിരിക്കുന്ന അടിക്കുറിപ്പ്. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള സിസിടിവിയിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. റോഡിലൂടെ ഇടയ്ക്ക് വാഹനങ്ങൾ പോകുന്നതും സിംഹക്കൂട്ടം ഭയന്നോടുന്നതും ദൃശ്യത്തിൽ കാണാം.

കോൺക്രീറ്റ് മതിലുകളും തെരുവ് വിളക്കുകളും തെളിഞ്ഞുനിൽക്കുന്ന ജനവാസ മേഖലയിലൂടെയാണ് സിംഹങ്ങൾ നടക്കുന്നത്. ഫെബ്രുവരി 15 ന് അപ്‌ലോഡ് ചെയ്ത വിജിയോ ലക്ഷക്കണക്കിനാളുകൾ കണ്ടു കഴിഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക