FeaturedFlashKeralaMoneyNewsSocial

ക്ഷേമ പെൻഷൻ കുടിശ്ശികയും, സർക്കാർ ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങളും നൽകാൻ വേണ്ടത് ആകെ കടമെടുപ്പ് പരിധിയുടെ മൂന്നിലൊന്നു ഭാഗം; കേന്ദ്രം കടമെടുപ്പ് പരിധി വെട്ടി കുറച്ചാൽ പകുതിയും ചെലവഴിക്കേണ്ടി വരിക പെൻഷൻ കുടിശ്ശികയും ആനുകൂല്യങ്ങളും നൽകാൻ; ട്രഷറി സാമ്പത്തിക വർഷം തുടങ്ങി രണ്ടാം മാസം തന്നെ ഓവർ ഡ്രാഫ്റ്റിൽ: കേരളം കടന്നു പോകുന്നത് സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ – കണക്കുകൾ വായിക്കാം.

തിരുവനന്തപുരം: ഇടതു സർക്കാർ ആളെ കൈയിലെടുക്കുന്നത് ക്ഷേമപെൻഷൻ വിതരണം വഴിയാണ്. തെരഞ്ഞെടുപ്പു കാലത്ത് ക്ഷേമപെൻഷൻ കുടിശ്ശികയില്‍ കുറച്ചു പണം വിതരണം ചെയ്ത സർക്കാറിന് മുമ്ബില്‍ ഇതുവരെയുള്ള കുടുശ്ശികകള്‍ വെല്ലുവിളിയായി തുടരുകയാണ്. സാമൂഹികസുരക്ഷാ പെൻഷൻ വിതരണത്തില്‍ പ്രതിസന്ധി പണക്കുറവ് മൂലം കൂടുതല്‍ ഗുരുതരമാകുകയാണ്.ഈ മാസം കൂടിയാകുമ്ബോള്‍ ആറുമാസത്തെ പെൻഷൻ കുടിശ്ശികയാവും.

ad 1

ഇതുകൊടുത്തുതീർക്കാൻ 4800 കോടി രൂപവേണം. എന്നാല്‍, സർക്കാറിന്റെ പക്കല്‍ ഈ തുകയില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍. സാമ്ബത്തികസ്ഥിതി ഗുരുതരമായി തുടരുമ്ബോള്‍ പണം എങ്ങനെ കണ്ടെത്തുമെന്നതാണ് പ്രശ്‌നം. ഈ സാമ്ബത്തികവർഷം മുതല്‍ എല്ലാമാസവും പെൻഷൻ നല്‍കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. ഏപ്രിലില്‍ തിരഞ്ഞെടുപ്പിനുമുമ്ബ് ഒരു ഗഡുവായ 1600 രൂപനല്‍കി. എന്നാലിത് കഴിഞ്ഞവർഷം നവംബറില്‍ കുടിശ്ശികയായിരുന്നു. ഈ മാസവും അടുത്ത ആഴ്ചയോടെ ഒരു ഗഡു നല്‍കാൻ ധനവകുപ്പ് തയ്യാറെടുക്കുന്നുണ്ട്. അത് ഡിസംബറില്‍ നല്‍കേണ്ടതായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

മാസംതോറും പെൻഷൻനല്‍കി വിതരണം ക്രമത്തിലാക്കുമെന്നാണ് സർക്കാർ വാഗ്ദാനം. എന്നാല്‍, ഓരോ ഗഡുമാത്രം നല്‍കിയാല്‍ കുടിശ്ശിക അങ്ങനെത്തന്നെ നില്‍ക്കും. ഉത്സവാവസരങ്ങളിലോ മറ്റോ രണ്ടു ഗഡുക്കള്‍ നല്‍കിയാലും കുടിശ്ശിക അടുത്തൊന്നും തീരില്ല. രണ്ടുഗഡു ഒരുമിച്ച്‌ നല്‍കുന്നതിനെപ്പറ്റി ചിന്തിക്കാൻ സാമ്ബത്തികപ്രതിസന്ധി അനുവദിക്കുന്നുമില്ല.

ad 3

ക്ഷേമപെൻഷൻ നല്‍കുന്നതിന് രൂപവത്കരിച്ച കമ്ബനി സഹകരണ ബാങ്കുകളുടെ കണ്‍സോർഷ്യത്തില്‍നിന്ന് വായ്പയെടുത്താണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. കമ്ബനിയുടെ കൈയില്‍ മിച്ചമുണ്ടായിരുന്ന പണം ഒരു ഗഡുകൂടി നല്‍കാൻ തികയുമായിരുന്നു. എന്നാല്‍, സാമ്ബത്തികവർഷാവസാനം ട്രഷറിയില്‍ പണമില്ലാതെ വന്നപ്പോള്‍ ഈ പണം അവിടേക്കുമാറ്റി. ട്രഷറി ഇപ്പോള്‍ ഓവർ ഡ്രാഫ്റ്റിലാണ്. ഈ പണം തിരിച്ചെടുക്കാനാവില്ല. മറ്റേതെങ്കിലും സ്രോതസ്സില്‍നിന്ന് വരുമാനം എത്തിയാലേ ഈ പണം കമ്ബനിക്ക് തിരിച്ചുകിട്ടൂ. എന്നിട്ടുവേണം ഈ മാസം പെൻഷൻ നല്‍കണമെന്നതാണ് അവസ്ഥ.

ad 5

അതിവിടെ സർക്കാർ ജീവനക്കാർ വിരമിക്കുന്ന വേളയില്‍ പണം നല്‍കാൻ പണമില്ലാത്ത അവസ്ഥയിലാണ് സർക്കാർ. 2024-05 സാമ്ബത്തിക വർഷത്തില്‍ 25000ത്തോളം പേരാണ് സർക്കാർ ജോലിയില്‍ നിന്നും വിരമിക്കുക. ഇതില്‍ 20000പേർ വിരമിക്കുന്നത് മെയ് മാസത്തിലാണ്. ശരാശരി ഒരാള്‍ക്ക് വിരമിക്കുമ്ബോള്‍ 40 ലക്ഷത്തോളം രൂപ സർക്കാർ നല്‍കേണ്ടതുണ്ട്. 20000 പേർക്ക് ഇത്രയും തുക നല്‍കാൻ കുറഞ്ഞത് 8000 കോടി വേണം. ഈ സാഹചര്യത്തിലാണ് പെൻഷൻ പ്രായം ഉയർത്തുന്നതില്‍ സർക്കാർ ആലോചന തുടങ്ങിയിട്ടുണ്ട്.

നിലവില്‍ കടമെടുത്താണ് കേരളം മുമ്ബോട്ട് പോകുന്നത്. ഏകദേശം 38000 കോടിയാകും കടമെടുക്കാനുള്ള കേന്ദ്ര സർക്കാർ ഈ വർഷം അനുവദിക്കാൻ പോകുന്ന പരിധി. ഇതില്‍ പതിനായിരം കോടിയില്‍ അധികം പെൻഷൻ ആനുകൂല്യം നല്‍കേണ്ടി വരുന്നത് കേരളത്തിന്റെ സാമ്ബത്തിക സ്ഥിതിയെ തകർക്കും. കിഫ്ബിയുടേയും മറ്റു ഫണ്ടുകളുടേയും കടമെടുക്കല്‍ കണക്കും സംസ്ഥാന സർക്കാരിന്റെ പരിധിയില്‍ കൊണ്ടു വ്ന്നാല്‍ കേരളത്തിന് അനുദനീയമായ ഈ സാമ്ബത്തിക വർഷത്തെ കടമെടുപ്പ് പരിധി 25000 കോടിയായി ചുരുങ്ങാനും സാധ്യത ഏറെ.

അങ്ങനെ 25000 കോടി മാത്രം കടമെടുക്കാൻ ആകുന്ന സാഹചര്യമുണ്ടാകുമ്ബോള്‍ പെൻഷന് വേണ്ടി അതില്‍ പകുതിയോളം കൊടുക്കുന്നതിലെ പ്രതിസന്ധി ചിന്തിക്കാനുന്നതിനും അപ്പുറമാണ്. അതുകൊണ്ട് കൂടിയാണ് പെൻഷൻ പ്രായം ഉയർത്തി ഈ തുക വികസന ആവശ്യത്തിലേക്ക് മാറ്റാനുള്ള ആലോചന. സാമൂഹിക ക്ഷേമ പെൻഷനും മറ്റും മുടങ്ങുന്ന സാഹചര്യം സംസ്ഥാന സർക്കാരിന്റെ പ്രതിച്ഛായയേയും ബാധിക്കും. യുവാക്കള്‍ക്ക് ജോലി നഷ്ടം ഉണ്ടാകില്ലെന്ന സന്ദേശം നല്‍കി പെൻഷൻ പ്രായം ഉയർത്തേണ്ട സാഹചര്യമുണ്ടെന്നാണ് വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button